ഗൗരി നന്ദ

Gouri Nanda

മലയാള ചലച്ചിത്ര നടി. 1989 ഓഗസ്റ്റിൽ എറണാംകുളം ജില്ലയിൽ  പ്രഭാകര പണിയ്ക്കരുടെയും സതിയുടെയും മകളായി ജനിച്ചു.  2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ലോഹംകനൽ...എന്നിവയടക്കം അഞ്ചിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020 ൽ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗൗരി നന്ദയുടെ വേഷം നിരുപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ കൈവരിച്ചു. Nimirndhu Nil, Pagadi Aattam എന്നീ തമിഴ് സിനിമകളിലും ഗൗരി നന്ദ അഭിനയിച്ചിട്ടുണ്ട്.