ഭരത്‌ലാൽ

Bharathlal
ഭരത്‌ ലാൽ
ഭരത്‌ ലാൽ
സംഗീതം നല്കിയ ഗാനങ്ങൾ: 4

സംഗീത സംവിധായകൻ രവീന്ദ്രന്റെ ജ്യേഷ്ഠന്റെ മകൻ ഭരത് ലാൽ. കിഴക്കുണരും പക്ഷി എന്ന ചിത്രത്തിൽ ട്രാക്ക് പാടിക്കൊണ്ടാണ് ഭരത് ലാൽ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. 'മമ്മിയുടെ സ്വന്തം അച്ചൂസ്' ചിത്രത്തിൽ സ്വതന്ത്ര സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ട് ചലച്ചിത്ര സംഗീത സംവിധാനത്തിലേക്ക്. 2002 ൽ 'ഹരിഹരസുതൻ' എന്ന അയ്യപ്പ ഭക്തിഗാന ആൽബത്തിന് ഭരതിന്റെ സംഗീത സംവിധാനത്തിൽ രവീന്ദ്രൻ ഒരു ഗാനം ആലപിക്കയും ചെയ്തു. കൈരളി ചാനലിലെ 'മാമ്പഴം' കവിത റിയാലിറ്റി ഷോയിൽ എണ്ണൂറോളം കവിതകൾക്ക് ഭരത് ലാൽ ഈണം നൽകിയിട്ടുണ്ട്