കർണ്ണികാരതീരം
കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ
അന്തിമാനമേ നിൻ പത്മരാഗ കല്ലുകൊണ്ടൊരു
സ്വർഗ്ഗസോപാനം ഈ ഗ്രാമകേദാരം... (2)
കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ
ചന്ദനപ്പുഴ പൊന്നല നെയ്യും.. കസവുതീരങ്ങൾ നീളേ
നിരനിരയായ് പൂത്തുലഞ്ഞു വാടാമലരായ്.. സ്നേഹം
പൊൻകിനാവിനു കൂടുചമയ്ക്കാൻ നമ്മളെത്തുമ്പോൾ
മുന്നിൽ..
നിറകതിരിൻ തൊങ്ങലിട്ടു വേലിപ്പൂവിൻ രാഗം..
പൊൽക്കിടാവിനൂയലാടാൻ നാട്ടുമാവുകൾ
ഇത് ഹരിതഭൂവിൽ വീണമീട്ടും പ്രേമസംഗീതം..
കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ..
നാഗപഞ്ചമി കിന്നരി ചാർത്തും ഹൃദയരാഗങ്ങൾ തോറും
പുതുമുളയായ് പീലി നീർത്തി.. മായാജീവിതമോഹം
ചൈത്രദേവത പുൽകിയുണർത്തും
പുളകഹർഷങ്ങൾ ചൂടി..
തരുനിരകൾ പന്തലിട്ടു കാണാനീലിമയോളം..
ഇന്ദ്രനീലമാല ചാർത്തും.. ശ്യാമതീരമേ..
ഋതുഭരിതമാമീ ശാന്തിമന്ത്രം ജീവനിൽ ചേർക്കൂ
കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ..
അന്തിമാനമേ നിൻ പത്മരാഗ കല്ലുകൊണ്ടൊരു
സ്വർഗ്ഗസോപാനം ഈ ഗ്രാമകേദാരം...
കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ..