മകനേ മായരുതേ നീ

മകനേ മായരുതേ നീ
ദൂരേ മറയരുതേ നീ
ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ
വാശിയിലെന്മടിയേറാൻ
കരയാതൊരു മണിമുത്തായ്
പോരൂ...തേന്മലരേ
മകനേ.. മായരുതേ നീ

കരൾക്കാമ്പിലെങ്ങും കളിവീടു കൂട്ടി..
കരുമാടിക്കളിയാടുമുണ്ണീ
കുളിരാങ്കുരുന്നേ..
കണിമലരായി വിരിയുന്ന പുലരിക്കിനാവേ..
മിഴികൾ ബാഷ്പതടാകങ്ങളാകും..
ഉയിരേ.. നിൻ ചിരി തെളിയുമ്പോൾ
ഓരോ ദിനവും തേടിയിരിക്കും..
നിറയും മിഴികൾ പൂട്ടാതെ
നിൻ ചിരിയിൽ മദിക്കാതിരിക്കും..നിന്നമ്മാ

മകനേ മായരുതേ നീ
ദൂരേ മറയരുതേ നീ..
ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ
വാശിയിലെന്മടിയേറാൻ..
കരയാതൊരു മണിമുത്തായ് പോരൂ തേന്മലരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
makane mayaruthe nee

Additional Info

അനുബന്ധവർത്തമാനം