ചന്ദ്രതാരകളെ ഋതു

ചന്ദ്രതാരകളെ ഋതു സംക്രമക്കതിരേ
സൂര്യകോടികള്‍ പൂവിടര്‍ത്തിയ വിണ്‍പൊരുളേ (2)
തരുമോ അമൃതമലരുകളായ് കാരുണ്യം
ചൊരിയൂ.. സുകൃതമഴ പൊഴിയും സംഗീതം..
കാലയവനിക നീക്കിയൊഴുകിയ
ദേവഹൃദയവരം പോലെ..

ജീവനൗഷധ പര്‍ണ്ണശാലകള്‍
ശ്രീല മംഗള യാഗശാലകള്‍..
തന്ന യോഗ വസിഷ്ട ധാരകളേ.. (2)

പ്രാണ നാളികളില്‍.. പൂത്തുണരൂ നിറയേ
മന്ത്ര കലയണിയൂ.. സര്‍വാംഗം (2)
നിബിഡ വിപിനവും അമൃതജലധിയും
ഉയിരിലുണരുമഗാധമാം ധ്യാനം.. തേടൂ തേടൂ 

ചന്ദ്രതാരകളെ ഋതു സംക്രമക്കതിരേ
സൂര്യകോടികള്‍ പൂവിടര്‍ത്തിയ വിണ്‍ പൊരുളേ
തരുമോ അമൃതമലരുകളായ് കാരുണ്യം
ചൊരിയൂ സുകൃതമഴ പൊഴിയും. സംഗീതം
കാലയവനിക നീക്കിയൊഴുകിയ
ദേവഹൃദയവരം പോലെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandratharakale rithu

Additional Info

അനുബന്ധവർത്തമാനം