ഉത്രാടരാത്രിയിൽ
ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ
പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും..(2)
സുഖമേറി ദുഃഖമായ് മാറുന്ന നിമിഷത്തിൽ
സുഖമേറി ദുഃഖമായ് മാറുന്ന നിമിഷത്തിൽ
ചിതറിയെൻ മാറിലീ ഭൂമി സ്വപ്നം
നിന്റെ വാർകൂന്തൽ കളിയലയിൽ
നിന്റെ വാർകൂന്തൽ കളിയലയിൽ
ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ
പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും
തിരുവോണപ്പുലർ മണം വന്നുവിളിച്ചിട്ടും
ഉണർന്നിട്ടുമുണരാതെ നാം കിടപ്പൂ..(2)
ഉടലുകളിളകാതെ ഹൃദയങ്ങൾ പറക്കുന്ന
നിമിഷത്തിൻ മൂല്യമിന്നറിയുന്നു നാം
തിരുവോണപ്പുലരിയല്ലേ
നമ്മുടെ സ്മരണക്കു ഓണമല്ലേ
ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ
പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും
തിരുമുറ്റത്തിളയവർ പൂക്കളം തീർക്കുന്ന
ചിരീയൊച്ച തിരവന്നു കതകിൽ മുട്ടീ..(2)
കരവല്ലി മുറുക്കുന്ന സഖി നിന്നെ
അടർത്തുവാൻ കഴിയില്ല എന്നിൽ പൂപ്പടയായ് നീ..
തിരുവോണപ്പുലരിയല്ലേ
നമ്മുടെ സ്മരണക്കു ഓണമല്ലേ..
ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ
പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും
ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ
പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും
സുഖമേറി ദുഃഖമായ് മാറുന്ന നിമിഷത്തിൽ
സുഖമേറി ദുഃഖമായ് മാറുന്ന നിമിഷത്തിൽ
ചിതറിയെൻ മാറിലീ ഭൂമി സ്വപ്നം
നിന്റെ വാർകൂന്തൽ കളിയലയിൽ
നിന്റെ വാർകൂന്തൽ കളിയലയിൽ
ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ
പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും..(2)