ദർശനം നൽകണേ


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Lyrics Genre: 
Darsanam nalkane misihaye

ദർശനം നൽകണേ

ആ ആ ആ ആ ആ ആ ആ ആ ആ ആ

ദര്‍ശനം നൽകണേ മിശിഹായേ, എന്നും
പരിശുദ്ധനായവന് നീയേ പരാ (ദര്‍ശനം)
പാപമുലകിൽ എൻ വാസം ചിരം
യേശു തുണ തന്നെ ജീവബലം (പാപ)
വീറോടും ഗര്‍വോടും ധനമോടും വാണാലും
സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ (ദര്‍ശനം)

രാവും പകലും നിൻ ഹിതമോടു ഞാൻ
വാഴാൻ വരമിന്നു തന്നീടണേ
ഗപഗഗരി ഗഗരിസധ പധപധസ പധസഗ
രിഗരിരിസ ധസധധപ ഗരിപഗധപ സധരിസ ഗരിധധസ
രാവും പകലും നിൻ ഹിതമോടു ഞാൻ
വാഴാൻ വരമിന്നു തന്നീടണേ
പാടും ജീവനെല്ലാം ദേവൻ ദയയാലേ
പാടും ജീവനെല്ലാം ദേവൻ ദയയാലേ
തേനിൻ ശ്രുതിയോടെ ആ....
തേനിൻ ശ്രുതിയോടെ ഗീതം പാടിടുമേ
രാഗതാളഭാവഗാനലയമോടെ ലയമോടെ

ദര്‍ശനം നൽകണേ മിശിഹായേ, എന്നും
പരിശുദ്ധനായവൻ നീയേ പരാ

വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിൻ സന്നിധേ
ആ ആ ആ ആ ആ ആ ആ ആ ആ ആ
വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിൻ സന്നിധേ
പാരിൽ നമുക്കായി ദൈവസുതനായി
പാരം കനിവോടെ ആ....
പാരം കനിവോടെ വന്നു വസിപ്പൂ നീ
പാപം പോക്കും ദിവ്യനേശു കനിവോടെ കനിവോടെ

ദര്‍ശനം നൽകണേ മിശിഹായേ, എന്നും
പരിശുദ്ധനായവന് നീയേ പരാ (ദര്‍ശനം)