ഹഫ്സത്ത്

Name in English: 
Hafzath
നിലമ്പൂർ ഹഫ്സത്ത്
Artist's field: 
Alias: 
നിലമ്പൂർ ഹഫ്സത്ത്

നടി നിലമ്പൂര്‍ ആയിഷയുടെ സഹോദരിയുടെ മകൾ. നടി സീനത്ത് സഹോദരിയാണ്. അമേച്വര്‍ നാടകാഭിനയത്തിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന ഹഫ്സത്ത് അഭിനയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കെ ടി മുഹമ്മദിന്റെ ദീപസ്തംഭം മഹാശ്ചര്യം, കാഫര്‍, വെള്ളപ്പൊക്കം തുടങ്ങിയ നാടകങ്ങളിലും ഏതാനും സിനിമകളിലും ഇവര്‍ വേഷമിട്ടു.  ആദാമിന്റെ മകന്‍ അബുവില്‍ സറീന വഹാബ്, പരദേശിയില്‍ ശ്വേതാമേനോന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ വനിത കൃഷ്ണചന്ദ്രന്‍ എന്നിങ്ങനെ നിരവധി പേർക്ക് ശബ്ദം നൽകി. പരദേശിയിലൂടെ മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും ഇവരെ തേടിയെത്തി. 

ഭര്‍ത്താവ് അബ്ദുറഹിമാൻ  മകന്‍ സലാജ് റഹ്മാൻ