വൈ ജി മഹേന്ദ്രന്‍

Y Gee Mahendran
Date of Birth: 
തിങ്കൾ, 9 January, 1950

മദ്രാസിലെ ആദ്യ നാടകക്കമ്പനികളില്‍ ഒന്നായ യുണൈറ്റഡ്‌  അമേച്വര്‍ ആർടിസ്റ്റിന്‍റെ സ്ഥാപകനായ ചെന്നൈ സ്വദേശി ശ്രീ വൈ ജി പാര്‍ത്ഥസാരഥിയുടേയും പത്മ ശേഷാദ്രി ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന്‍റെ സ്ഥാപക ശ്രീമതി രാജലക്ഷ്മി പാര്‍ത്ഥസാരഥിയുടേയും മകന്‍ .കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദധാരിയായ വൈ ജി മദ്രാസ് യുണിവേഴ്സിറ്റിയില്‍ നിന്നും എംബിഎയും നേടിയിട്ടുണ്ട്. പ്രശസ്ത നടിയായ വൈജയന്തിമാലയും ലതാ രജനീകാന്തും വൈ ജിയുടെ കസിന്‍സ് ആണ്‌.

പിതാവിന്‍റെ നാടക കമ്പനിയുടെ നാടകങ്ങളില്‍ അഭിനയിച്ച് പൊതു  കലാരംഗത്തേക്ക്  എത്തിയ വൈ ജിയുടെ ആദ്യ സിനിമ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത തമിഴ് സിനിമ നവഗ്രഹം (1971 ) ആയിരുന്നു.

1975-ൽ വിവാഹിതനായി. ഭാര്യ സുധ. മക്കൾ ഹാരിഷ്, മധുവതി.