Y Gee Mahendran

Date of Birth: 
Monday, 9 January, 1950

 

ബാലു മഹേന്ദ്രയുടെ "ഊമക്കുയില്‍ " എന്ന സിനിമയിലെ നായകനായി മലയാളത്തിലെത്തിയ വൈ ജി മഹേന്ദ്രന്റെ സ്വദേശം ചെന്നൈ ആണ്‌. മദ്രാസിലെ ആദ്യ നാടക കമ്പനികളില്‍ ഒന്നായ യുണൈറ്റഡ്‌  അമേച്വര്‍  ആർടിസ്റ്റിന്‍റെ സ്ഥാപകനായ ശ്രീ വൈ ജി പാര്‍ത്ഥസാരഥിയുടേയും പത്മ ശേഷാദ്രി ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന്‍റെ സ്ഥാപക ശ്രീമതി രാജലക്ഷ്മി പാര്‍ത്ഥസാരഥിയുടേയും മകന്‍ .കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദധാരിയായ വൈ ജി മദ്രാസ് യുണിവേഴ്സിറ്റിയില്‍ നിന്നും എംബിഎയും നേടിയിട്ടുണ്ട്. പ്രശസ്ത നടിയായ വൈജയന്തിമാലയും ലതാ രജനീകാന്തും വൈ ജിയുടെ കസിന്‍സ് ആണ്‌.

 

പിതാവിന്‍റെ നാടക കമ്പനിയുടെ നാടകങ്ങളില്‍ അഭിനയിച്ച് പൊതു  കലാരംഗത്തേക്ക്  എത്തിയ വൈ ജിയുടെ ആദ്യ സിനിമ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത നവഗ്രഹം (1971 ) ആയിരുന്നു.