വിജി എബ്രഹാം

Vigi Abraham

പത്തനംതിട്ട ജില്ലയിൽ, പന്തളത്തിനടുത്ത് തുമ്പമൺ എന്ന ഗ്രാമത്തിൽ 1982 മെയ് 10 ന്  ജനിച്ചു. ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു. പിതാവ് എബ്രഹാം ( ജോർജ്), മാതാവ് ലീലാമ്മ. ഭാര്യ ജ്യോതി വിജി.

മുട്ടം ഗവ എൽ പി സ്കൂളിലും, തുമ്പമൺ എം ജി സ്കൂളിലും, പന്തളം എൻ എസ് എസ് കോളേജിലും വിദ്യാഭാസത്തിനു ശേഷം ചെന്നൈയിൽ ഫിലിം എഡിറ്റിംഗ് പഠിച്ചു. AVID സർട്ടിഫൈഡ് എഡിറ്റർ ആണ്. പിന്നീട് തലശ്ശേരി ഒറിഗ മൾട്ടീമീഡിയ സ്ഥാപനത്തിൽ മൾട്ടീമീഡിയ പഠനവും അതിനുശേഷം അവിടുത്തെ തന്നെ സ്റ്റുഡിയോയിൽ ഷിബീഷ് കെ ചന്ദ്രൻ എന്ന എഡിറ്ററിന്റെ അസ്സോസിയേറ്റ്  ആയും  ജോലി ചെയ്തു. ധാരാളം ഷോർട് ഫിലിമുകളും പരസ്യ ചിത്രങ്ങളും ഡോക്യൂമെന്ററികളും ചെയ്തു. 

ടി ദീപേഷ് സംവിധാനം ചെയ്ത ടൈപ്പ്റൈറ്റർ (Typewriter) എന്ന ഷോർട് ഫിലിമിലൂടെ സ്വതന്ത്ര എഡിറ്റർ ആയി. ടൈപ്പ്റൈറ്റർനു 2009 ലെ കേരളാ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ഷോർട്ഫിലിമിന് ഉൾപ്പെടെയുള്ള  5 അവാർഡുകൾ ലഭിച്ചു. ടൈപ്പ്റൈറ്ററിന്റെ എഡിറ്റിംഗിന് 2010ലെ അറ്റ്ലസ് ജീവൻ ടെലിവിഷൻ അവാർഡിൽ മികച്ച എഡിറ്റർക്കുള്ള അവാർഡും ലഭ്യമായിരുന്നു.

ടി ദീപേഷിന്റെ ആദ്യ ഫീച്ചർ ഫിലിം ആയ നഖരം എന്ന ചിത്രത്തിലൂടെ 2011ൽ മലയാള സിനിമയിൽ സ്വതന്ത്ര എഡിറ്റർ ആയി തുടക്കം കുറിച്ചു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ നേടിയ അങ്കുരം (2014), സ്വനം (2017) എന്നിവയുടെ എഡിറ്റിങ്ങും നിർവ്വഹിച്ചു.

വിജിയുടെ ഇമെയിൽ   |  ഫേസ്ബുക്ക് പ്രൊഫൈൽ  |  IMBD പ്രൊഫൈൽ  |  ഇൻസ്റ്റഗ്രാം പ്രൊഫൈൽ