admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort ascending Post date
Artists Baburaj TVM Sat, 05/08/2017 - 22:06
Artists Baburaj Kadambil Sat, 05/08/2017 - 22:06
Artists Baburaj Kalmbur Sat, 05/08/2017 - 22:06
Artists Baburaj Ambalamukk S Sat, 05/08/2017 - 22:06
Artists Babukkuttan Annoor Sat, 05/08/2017 - 22:06
Artists Babu Studio Madras Sat, 05/08/2017 - 22:06
Artists Babu Sebastian Sat, 05/08/2017 - 22:06
Artists Fathima Anshi Sat, 05/08/2017 - 22:05
Artists Fathima Sat, 05/08/2017 - 22:04
Artists Fax productions Sat, 05/08/2017 - 22:04
Artists Father Rabeero Sat, 05/08/2017 - 22:04
Artists Fr. Ranjith OFM Cap Sat, 05/08/2017 - 22:04
Artists Fazal Becker Sat, 05/08/2017 - 22:04
Artists Fazal Nadapuram Sat, 05/08/2017 - 22:04
Artists Preethy Vijayan Sat, 05/08/2017 - 22:04
Artists PR Unnikrishnan Sat, 05/08/2017 - 22:04
Artists Padmasree Sivan Namboothiri Sat, 05/08/2017 - 22:04
Artists Padmalayam Vijayakumar Sat, 05/08/2017 - 22:04
Artists Padmaraj Ratheesh Sat, 05/08/2017 - 22:04
Artists Padmaraj Sat, 05/08/2017 - 22:04
Artists Padmanabhan Chomkulangara Sat, 05/08/2017 - 22:04
Artists Padmanabhan Sat, 05/08/2017 - 22:04
Artists Padmaja Sat, 05/08/2017 - 22:04
Artists Padmanabhan Sat, 05/08/2017 - 22:04
Artists Padmaja Sat, 05/08/2017 - 22:04
Artists Padmakrishnan K Thrikkariyur Sat, 05/08/2017 - 22:04
Artists Padmakumar Vaikkom Sat, 05/08/2017 - 22:04
Artists Padmakumar Vaikkom Sat, 05/08/2017 - 22:04
Artists Padmakumar - senior Sat, 05/08/2017 - 22:04
Artists Pathmakumar Sat, 05/08/2017 - 20:37
Artists Pathmakumar Sat, 05/08/2017 - 20:37
Artists Padmakumar Sat, 05/08/2017 - 20:37
Artists PathmaSubhramanyam Sat, 05/08/2017 - 20:37
Artists Padmam Sat, 05/08/2017 - 20:37
Artists Padmakumar Sat, 05/08/2017 - 20:37
Artists Padmakumar Sat, 05/08/2017 - 20:37
Artists Pathma Pillai Sat, 05/08/2017 - 20:37
Artists Pandit Janardhanan Mitta Sat, 05/08/2017 - 20:37
Artists Patricia Leduc Sat, 05/08/2017 - 20:37
Artists Panicker Varappuzha Sat, 05/08/2017 - 20:37
Artists Pattalam Surendran Sat, 05/08/2017 - 20:37
Artists Pattambi Subhadra Sat, 05/08/2017 - 20:37
Artists Pattambi Thankam Sat, 05/08/2017 - 20:37
Artists Pattanakkad Pushkaran Sat, 05/08/2017 - 20:37
Artists Pattam Sarawathyamma Sat, 05/08/2017 - 20:37
Artists Pattam Viswanathan Sat, 05/08/2017 - 20:37
Artists Padiyan Sat, 05/08/2017 - 20:37
Artists Punch Panner Sat, 05/08/2017 - 20:37
Artists Panchu Arunachalam Sat, 05/08/2017 - 20:37
Artists Panjabakeshan Sat, 05/08/2017 - 20:37

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
m3db പ്രൊഫൈൽ | Profile Sat, 20/08/2022 - 16:58
അയ്യപ്പാഞ്ജലി 2 Sun, 07/08/2022 - 18:25
ഒരു രാത്രി കൂടി വിട വാങ്ങവേ - M Sun, 07/08/2022 - 12:11 യൂട്യൂബ് വീഡിയോ ലിങ്ക്
വിദ്യാസാഗറെ മലയാളികൾ ഇഷ്ടപ്പെട്ടത് എന്തു കൊണ്ട്? Sun, 07/08/2022 - 12:04
റൗഡി രാമു ബുധൻ, 27/07/2022 - 12:07
പ്രശസ്ത ഫോട്ടോഗ്രാഫർ ജി ആർ ദാസ് അന്തരിച്ചു ബുധൻ, 27/07/2022 - 12:06
ജി ആർ ദാസ് ബുധൻ, 27/07/2022 - 12:05
ജെ ഫ്രാൻസിസ് ബുധൻ, 27/07/2022 - 12:01
പ്രശസ്ത സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു ബുധൻ, 27/07/2022 - 12:00
മഹാവീര്യരിലെ വീരന്മാർ വ്യാഴം, 21/07/2022 - 21:29
സിദ്ധിഖ് വ്യാഴം, 21/07/2022 - 21:28
മഹാവീര്യരിലെ വീരന്മാർ വ്യാഴം, 21/07/2022 - 21:27
മഹാവീര്യർ വ്യാഴം, 21/07/2022 - 21:26
മഹാവീര്യരിലെ വീരന്മാർ വ്യാഴം, 21/07/2022 - 21:26
ചെങ്കോൽ വ്യാഴം, 21/07/2022 - 21:22
അച്യുതൻ നായർ അങ്ങനെ ചെയ്യില്ല സാർ! വ്യാഴം, 21/07/2022 - 21:18
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകന്റെ ആരാധികയാണ് ജാൻവി ബുധൻ, 20/07/2022 - 09:26
അന്ന ബെൻ ബുധൻ, 20/07/2022 - 08:36
'കൊട്ട മധു'വിന് മുമ്പുള്ള മധു ബുധൻ, 20/07/2022 - 08:35 M3DB Links
ഷാഹി കബീർ ബുധൻ, 20/07/2022 - 08:30
ഇലവീഴാ പൂഞ്ചിറ - 'ശാന്തം ഗംഭീരം' ബുധൻ, 20/07/2022 - 08:28 M3DB Links
സുമേഷിനെക്കുറിച്ച് ഓർക്കുന്ന മണ്ഡോദരി ചൊവ്വ, 19/07/2022 - 23:59
പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു ചൊവ്വ, 19/07/2022 - 10:41 രണ്ട് ലിങ്ക് ചേർത്തു.
Terms of use Sun, 17/07/2022 - 15:52
മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറുടെ ജനനം Sat, 16/07/2022 - 22:22
മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറുടെ ജനനം Sat, 16/07/2022 - 22:04
കഫേ അഗാപ്പയുടെ കാവൽക്കാരനും സംസ്ഥാന ചലച്ചിത്ര അവാർഡും Sat, 16/07/2022 - 01:22
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്- 2020 - സമ്പൂർണ്ണ വിവരങ്ങൾ  Sat, 16/07/2022 - 00:26
രവീന്ദ്രൻ പാടിതീർത്ത സംഗീതവഴികൾ.. വെള്ളി, 15/07/2022 - 23:25
രാജാവിന്റെ മകൻ - മറ്റൊരു ജൂലൈ പതിനേഴും 36 വർഷങ്ങളും വെള്ളി, 15/07/2022 - 23:24
Privacy policy വെള്ളി, 15/07/2022 - 18:44
Privacy policy വെള്ളി, 15/07/2022 - 18:44
Terms of use വെള്ളി, 15/07/2022 - 18:04
Terms of use വെള്ളി, 15/07/2022 - 18:03
Terms of use വെള്ളി, 15/07/2022 - 18:03
FB Test വ്യാഴം, 14/07/2022 - 19:47
FB Test വ്യാഴം, 14/07/2022 - 19:47
Cafe Editor's Manual ചൊവ്വ, 12/07/2022 - 10:19
Cafe Editor's Manual ചൊവ്വ, 12/07/2022 - 10:19
ഹൈസ്പീഡ് റോബോട്ടിക് ക്യാമറയും ഭീഷ്മയും Mon, 11/07/2022 - 22:24
അനൂപ് മേനോനും പത്മയും ചൊവ്വ, 05/07/2022 - 17:08
"ഹൈവേ 2 ഒരു മാസ് പാൻ-ഇന്ത്യൻ സിനിമ", സംവിധായകൻ ജയരാജ് ചൊവ്വ, 05/07/2022 - 17:08
പീരിയോഡിക്കൽ ത്രില്ലറുമായി ധ്യാൻ ചൊവ്വ, 05/07/2022 - 16:42
പീരിയോഡിക്കൽ ത്രില്ലറുമായി ധ്യാൻ Mon, 04/07/2022 - 17:57
രചന മൗര്യ Mon, 04/07/2022 - 16:28
മിയശ്രീ സൗമ്യ Mon, 04/07/2022 - 16:28
കെ അജിത Mon, 04/07/2022 - 16:27
കീർത്തന Mon, 04/07/2022 - 16:27
"ഹൈവേ 2 ഒരു മാസ് പാൻ-ഇന്ത്യൻ സിനിമ", സംവിധായകൻ ജയരാജ് Mon, 04/07/2022 - 07:52
'പത്തൊമ്പതാം നൂറ്റാണ്ട്' ഇനി തിയേറ്ററിലേക്ക് Sun, 03/07/2022 - 16:31

Pages