രവി

ravi

എന്റെ പ്രിയഗാനങ്ങൾ

  • മനസ്സും മനസ്സും ഒന്നുചേർന്നാൽ

    മനസ്സും മനസ്സും ഒന്നുചേര്‍ന്നാല്‍
    മറ്റുള്ളതെല്ലാം പ്രതീക്ഷയല്ലേ
    മറക്കുവാനിനിയത്ര എളുപ്പമാണോ
    മൗനം മറുപടി ആകരുതേ

    മറവിയെ മരുന്നാക്കി മാറ്റിയാലും
    മായാ സ്വപ്നങ്ങളില്‍ മയങ്ങിയാലും(2)
    മരിക്കാത്ത ഒര്‍മ്മകള്‍ എന്നുമെന്നും
    മനസ്സിന്റെ താളം തകര്‍ക്കുകില്ലേ
    (മനസ്സും മനസ്സും)

    മനസ്സുകൊണ്ടെങ്കിലും മടങ്ങി വരൂ
    മണിക്കുയിലാളെന്റെ അരികില്‍ വരൂ(2)
    മധുരിക്കും ഓര്‍മ്മ തന്‍ മണിമഞ്ചലില്‍
    മനസ്വിനി നിന്നെ ഞാന്‍ കുടിയിരുത്താം
    (മനസ്സും മനസ്സും)

  • ഓർമ്മക്കായ് ഇനിയൊരു

    ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..

    ആദ്യമായ് പാടുമെൻ ആത്മഗീതം..

    നിനക്കായ് കരുതിയൊരിഷ്ട്ട ഗീതം..

    രാഗ സാന്ദ്രമാം ഹൃദയഗീതം..

    എൻ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം..

    കവിതകുറിക്കുവാൻ കാമിനിയായ്..

    ഓമനിക്കാൻ എൻ‌റെ മകളായി..

    കനവുകൾ കാണുവാൻ കാര്‍വര്‍ണ്ണനായ് നീ..

    ഓമനിക്കാൻ ഓമല്‍ കുരുന്നായി..

    വാത്സല്യമേകുവാൻ അമ്മയായ് നീ..

    നേര്‍വഴി കാട്ടുന്ന തോഴിയായി..

    പിന്നെയും ജീവൻ‌റെ സ്പ്ന്ദനം പോലും..

    നിൻ സ്വരരാഗ ലയഭാവ താളമായി..

    അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ..

    ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം..

    എന്നോ ഒരു നാളില്‍ ഒന്നു ചേര്‍ന്നു..

    ഒരിക്കലും അകലരുതേയെന്നാശിച്ചു ഹൃദയത്തില്‍

    ആയിരം ചോദ്യങ്ങൾ ഇനിയും..

    അറിയാതെ പറയാതെ ബാക്കിവെച്ചു..

    നമ്മളെല്ലാ പ്രതീക്ഷകളും പങ്കുവെച്ചു..

    ഓര്‍മയില്ലേ..നിനക്കോര്‍മയില്ലേ..

    നിനക്കായ്..ആദ്യമായ്..ഓര്‍മ്മക്കായ്..ഇനിയൊരു സ്നേഹഗീതം..

  • പേരറിയാത്തൊരു നൊമ്പരത്തെ

    പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു (2)
    മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
    കണ്ണുനീരെന്നും വിളിച്ചു (2)
    (പേരറിയാത്തൊരു)

    തങ്കത്തിൻ നിറമുള്ള മായാമരീചിയെ
    സങ്കൽപ്പമെന്നുവിളിച്ചു
    മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
    മുരളികയെന്നും വിളിച്ചു (2)
    (പേരറിയാത്തൊരു)

    മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
    മാരിവില്ലെന്നു വിളിച്ചു
    മറക്കുവാനാകാത്ത മൌനസം‌ഗീതത്തെ
    മാനസമെന്നും വിളിച്ചു (2)
    (പേരറിയാത്തൊരു)

  • ആദ്യമായ് കണ്ട നാൾ

    ആ....ആ‍....ആ‍....ആ‍...
    ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
    കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
    പ്രിയസഖീ....

    ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
    കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
    പ്രിയസഖീ....
    ആദ്യമായ്‌ കണ്ടനാൾ ...

    ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
    പൊന്മയിൽ പീലിയാലെഴുതി നീ..
    ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
    പൊന്മയിൽ പീലിയാലെഴുതി നീ..
    പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ
    പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ
    പ്രണയമെന്നല്ലൊ പറഞ്ഞു നീ
    അന്നു നിൻ കാമിനിയായ്‌ ഞാൻ

    ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തംബുരു
    എൻറെ കിനാവിൻ താഴമ്പൂവിലുറങ്ങി നീ ശലഭമായ്‌..
    ആദ്യമായ്‌...കണ്ടനാൾ ...

    ഉറങ്ങും കനവിനെ എന്തിനു വെറുതെ
    ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തി
    ഉറങ്ങും കനവിനെ എന്തിനു വെറുതെ
    ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തി

    മൊഴികളിലലിയും പരിഭവമോടെ
    മൊഴികളിലലിയും പരിഭവമോടെ..

    അരുതരുതെന്നെന്തേ പറഞ്ഞു നീ
    തുളുമ്പും മണിവീണ പോലെ

    ഈ സ്വരം കേട്ടനാൾ
    താനേ പാടിയെൻ തംബുരു
    കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
    പ്രിയസഖീ....
     

  • എത്ര നേരമായ് ഞാൻ

    എത്ര നേരമായ് ഞാൻ കാത്തു കാത്തു നിൽപ്പൂ
    ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളേ (2)
    പിണങ്ങരുതേ അരുതേ അരുതേ
    പുലരാറായ് തോഴീ  (എത്ര നേരമായ്)

    നിൻ മാളികയിൽ വാഴുമ്പോഴും
    ആമ്പലിനോടു നീ ഇണങ്ങിയില്ലേ(2)
    ചന്ദ്രികയോളം വളരുമ്പോഴും
    രമണന്റെ കൂടെ ഇറങ്ങിയില്ലേ
    വാർമുകിലിൻ പൂങ്കുടിലിൽ
    മിണ്ടാതെ നീ ഒളിഞ്ഞതെന്തേ
    ( എത്ര നേരമായ്)

    വെറുതെ ഇനിയും പരിഭവരാവിൻ
    മുഖപടമോടെ മറയരുതേ  (2)
    വൃശ്ചികക്കാറ്റിൻ കുളിരും ചൂടി
    ഈ മുഗ്ദ്ധരാവിൽ ഉറക്കമായോ
    എഴുന്നേൽക്കൂ പ്രാണസഖീ
    എതിരേൽക്കാൻ ഞാൻ അരികിലില്ലേ
    (എത്ര നേരമായ്)

  • ഒടുവിലീ സന്ധ്യയും

     

    ഒടുവിലീ സന്ധ്യയും ഞാനും വിമൂകമീ
    തൊടിയിലെ തുമ്പികൾ പോലെ
    വിട പറഞ്ഞെങ്ങോ പിരിയുന്ന വേളയിൽ
    പടിയിറങ്ങുന്നുവോ സൂര്യൻ
    പ്രണയപരാഗില സൂര്യൻ
    (ഒടുവിലീ....)


    അറിയാതെയന്നൊരു രാത്രിയിൽ വന്നെന്റെ
    അരികിലിരുന്നൊരു മുത്തേ
    ആയിരം വിരലിനാൽ നിന്നെ തലോടി ഞാൻ
    പാടിയ പാട്ടുകൾ നീ മറന്നോ
    നിന്റെ പ്രാണന്റെ പ്രാണനെ നീ മറന്നോ
    (ഒടുവിലീ...)

    മഴവില്ലിനഴകുള്ള നിൻ കവിൾ പൂവിലെ
    മധുവുണ്ടുറങ്ങിയ രാവിൽ
    വാടിയ നിന്നുടെ പൂവുടൽ മെല്ലെ ഞാൻ
    മിഴി കൊണ്ടുഴിഞ്ഞതും നീ മറന്നോ
    എന്റെ നിഴൽ കൊണ്ടുഴിഞ്ഞതും  നീ മറന്നോ
    (ഒടുവിലീ....)

     
  • പ്രിയനേ ഉറങ്ങിയില്ലേ

    ആഹഹാ അഹഹാ..

    പ്രിയനേ ഉറങ്ങിയില്ലേ

    വെറുതേ പിണങ്ങിയല്ലേ (2)

    പുലരേ കരഞ്ഞുവല്ലേ

    ഹൃദയം മുറിഞ്ഞുവല്ലേ..

    (പ്രിയനേ..)





    നിന്റെ ഹൃദയസരോദിലെ

    നോവുമീണം ഞാനല്ലേ

    നിന്റെ പ്രണയ നിലാവിലെ

    നേർത്ത മിഴിനീർ ഞാനല്ലേ..

    പതിയേ ഒരുമ്മ നൽകാം

    അരികേ ഇരുന്നു പാടാം

    (പ്രിയനേ..)





    നിന്റെ വേദന പങ്കിടാൻ

    കൂടെയെന്നും ഞാനില്ലേ

    നിന്റെ നെഞ്ചിലെ വേനലിൽ

    സ്‌നേഹമഴയായ് പെയ്യില്ലേ

    അകലേ പറന്നു പോവാം

    ഹൃദയം തുറന്നു പാടാം...

    (പ്രിയനേ...)

     

  • ഒരു രാത്രി കൂടി വിട വാങ്ങവേ - M

    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ..
    (ഒരു രാത്രി)

    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ..
    വിരിയാനൊരുങ്ങി നിൽക്കയോ...
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ..
    നെറുകിൽ തലോടി മാഞ്ഞുവോ...
    (ഒരു രാത്രി)

    മലർമഞ്ഞു വീണ വനവീഥിയിൽ
    ഇടയന്റെ പാട്ടു കാതോർക്കവേ..
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ..
    മനസ്സിന്റെ പാട്ടു കേട്ടുവോ...
    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ..
    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം..
    തിരിനാളമെന്നും കാത്തിടാം...
    (ഒരു രാത്രി)

     

  • എന്നോടെന്തിനീ പിണക്കം

    എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
    ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
    ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )

    മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി
    കസ്തൂരി മഞ്ഞൾ കുറിവരച്ചു  കണ്ണിൽ കാർത്തിക ദീപം കൊളുത്തി
    പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )

    കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
    കാൽത്തളക്കിലുങ്ങാതെ നടക്കും,  ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
    കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )

  • എന്നോടെന്തിനീ പിണക്കം - ഫീമെയിൽ

    (ഹമ്മിങ്)
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം
    ഒരുപാടു നാളായ് കാത്തിരുന്നൂ
    നീ ഒരു നോക്കു കാണാൻ വന്നില്ല
    ചന്ദനത്തെന്നലും പൂനിലാവും
    എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം

    മെക്കണ്ണെഴുതിയൊരുങ്ങി
    ഇന്നും വാൽക്കണ്ണാടി നോക്കി
    കസ്തൂരിമഞ്ഞൾക്കുറി വരച്ചു
    കണ്ണിൽ കാർത്തികദീപം കൊളുത്തി
    പൊൻ‌കിനാവിന്നൂഞ്ഞാലിൽ എന്തെ
    നീ മാത്രമാടാൻ വന്നില്ല
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം

    കാൽ‌പ്പെരുമാറ്റം കേട്ടാൽ
    ഞാൻ പടിപ്പുരയോളം ചെല്ലും
    കാൽത്തള കിലുങ്ങാതെ നടക്കും
    ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
    കടവത്തു തോണി കണ്ടില്ല
    എന്തെ എന്നെ നീ തേടി വന്നില്ല
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം
    ഒരുപാടു നാളായ് കാത്തിരുന്നൂ
    നീ ഒരു നോക്കു കാണാൻ വന്നില്ല
    ചന്ദനത്തെന്നലും പൂനിലാവും
    എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം
    എന്നോടെന്തിനീ പിണക്കം
    ഇന്നുമെന്തിനാണെന്നോടു പരിഭവം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പാടാതെ പോയോ Sat, 26/04/2014 - 09:20
ആരോഹണത്തില്‍ ചിരിച്ചും Sat, 26/04/2014 - 08:44
ആദ്യമായ് കണ്ട നാൾ Sat, 26/04/2014 - 01:25 രാഗം : വൃന്ദാവന സാരംഗ വര്‍ഷം : 1996
നീലമേഘമേ പനിനീര്‍മഴയായ് Sat, 26/04/2014 - 01:09
ഒരു ചെമ്പനീര്‍ പൂവിറുത്തു Sat, 26/04/2014 - 00:47 വരികള്‍ അടുക്കും ചിട്ടയോടു കൂടി പുന:ക്രമീകരിച്ചു
ഓടലെണ്ണ വിളക്കില്‍ Sat, 26/04/2014 - 00:43
ഒരു ചെമ്പനീര്‍ പൂവിറുത്തു Sat, 26/04/2014 - 00:33 വരികള്‍ അടുക്കും ചിട്ടയോടും കൂടി പുന:ക്രമീകരിച്ചു
ഒരു ചെമ്പനീര്‍ പൂവിറുത്തു വെള്ളി, 25/04/2014 - 23:56
ഒരു ചെമ്പനീര്‍ പൂവിറുത്തു വെള്ളി, 25/04/2014 - 23:54
ഒരു ചെമ്പനീര്‍ പൂവിറുത്തു വെള്ളി, 25/04/2014 - 23:47
എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ ബുധൻ, 16/04/2014 - 22:01 വീഡിയോ ലിങ്ക് തെറ്റായ്‌ നല്‍കിയത് തിരുത്തി
എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ ബുധൻ, 16/04/2014 - 21:57 വീഡിയോ ലിങ്ക് തെറ്റായ്‌ നല്‍കിയത് തിരുത്തി