പാടാതെ പോയോ
Music:
Lyricist:
Singer:
Film/album:
പാടാതെ പോയോ നീയെന്റെ നെഞ്ചില്‍
പതഞ്ഞ പല്ലവികള്‍
ചൂടാതെ പോയോ നീയെന്‍ മനസ്സിന്‍
ചുവന്ന താമരകള്‍ ...
(പാടാതെ പോയോ....)
നീലക്കുറിഞ്ഞിയെ വാനമണിയിച്ച
നീഹാര നീര്‍മണികള്‍ (2)
കോമളസ്വപ്നത്തിന്‍ പൊന്‍നൂലിന്മേല്‍
കോര്‍ത്തു ഞാന്‍ കാത്തിരുന്നൂ...
നിന്നെ ഓര്‍ത്തു ഞാന്‍ കാത്തിരുന്നു
(പാടാതെ പോയോ....)
മൌനത്തില്‍ മുങ്ങിയ കാട്ടുമുളന്തണ്ടില്‍
തെന്നല്‍ തലോടിടുമ്പോള്‍ (2)
ഓളം തുളുമ്പുന്ന നൊമ്പരച്ചിന്തിന്റെ
അഴകാണു ഞാനോമലേ ...
കണ്ണുനീരലയാണു ഞാനോമലേ ....
(പാടാതെ പോയോ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paadaathe Poyo
Additional Info
ഗാനശാഖ: