ഏതോ വർണ്ണസ്വപ്നം പോലെ
ഏതോ വർണ്ണസ്വപ്നം പോലെ
വന്നൂ നീയെൻ ശലഭമേ
വെള്ളി നിലാക്കടൽ നീന്തി നീന്തി
പുല്ലാങ്കുഴലിന്റെ മധുരമേന്തി
പുഞ്ചിരിത്തേൻകുടം തന്നൂ നീ
ഏതോ വർണ്ണസ്വപ്നം പോലെ
വന്നൂ നീയെൻ ശലഭമേ..ചിത്രശലഭമേ
മണ്ണിലിറങ്ങിയതെന്തിനു നീ
വാനമാരിവില്ലിൻ ശകലമേ ശലഭമേ
കാണാക്കുയിലിന്റെ ഗാനം നിലച്ചിട്ടും കാവടിയാടിയതെന്തിനു നീ
കണ്ണുനീർനൂലിന്മേൽ മന്ദഹാസത്തിൻ
കാശിപ്പൂ മാലകൾ കോർക്കുവാനോ
ഏതോ വർണ്ണസ്വപ്നം പോലെ
വന്നൂ നീയെൻ ശലഭമേ..ചിത്രശലഭമേ
മാന്തളിർ ചുണ്ടിലെ മധുകണം -ദിവ്യ-സാന്ത്വനമായ് പകർന്നു നീ ശലഭമേ
മാനത്തെ ചെപ്പിലെ മാണിക്യവും ചൂടി
മാനസ വാടിയിലാടി നീ
ചന്ദനക്കുളിരുള്ള ചൈത്രനിലാവിൽ
മന്ദാരപ്പൂമ്പൊടി ചൂടി നീ
ഏതോ വർണ്ണസ്വപ്നം പോലെ
വന്നൂ നീയെൻ ശലഭമേ
വെള്ളി നിലാക്കടൽ നീന്തി നീന്തി
പുല്ലാങ്കുഴലിന്റെ മധുരമേന്തി
പുഞ്ചിരിത്തേൻകുടം തന്നൂ നീ
ഏതോ വർണ്ണസ്വപ്നം പോലെ
വന്നൂ നീയെൻ ശലഭമേ..ചിത്രശലഭമേ