ആരോഹണത്തില്‍ ചിരിച്ചും
നിസരിമ ഗരിനിസ രിമപമ ഗരിമ_
പനിപനി മപനിസ മപനിസ രിമഗരി
നിസരിനി _ധമപ ഗമാഗ രിമഗരി
നിസരിനി _ _ധമ പനിധമ പനിധപ
♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..
ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം - വാഴ്വൊരു
കദനമനോഹര ഗാനം
// ആരോഹണത്തില്‍ ...................//
♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪.
ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും
വാനം ചിരിയുതിര്‍ക്കും - മിന്നലായി
വാനം ചിരിയുതിര്‍ക്കും
//ഇടവപ്പാതിയില്‍ ......//
ഒരു മോഹം പോലും പൂക്കാതിരിക്കുമ്പോള്‍
അരുമ വസന്തം അരികിലെത്തും
// ആരോഹണത്തില്‍ ..................//
♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪.
ഇടതടവില്ലാതെ മിഴിനീര്‍ തൂകുമ്പോഴും
മേഘം മഴവില്ലു ചാര്‍ത്തും
തുടിക്കുന്ന മാറില്‍ മഴവില്ലു ചാര്‍ത്തും
//ഇടതടവില്ലാതെ.........//
നാദസരോവരം മൗനം ഭജിക്കുമ്പോള്‍
മനസ്സിന്‍ സംഗീതം മധു ഒഴുക്കും
// ആരോഹണത്തില്‍ ................//