ഒരു ചെമ്പനീര്‍ പൂവിറുത്തു

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍...

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌..
നിന്നെ പുണരുന്നതായ്..
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
ORU CHEMBANEER POOVIRUTHU

Additional Info

Year: 
2003

അനുബന്ധവർത്തമാനം