ഓടലെണ്ണ വിളക്കില്‍

ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു
ഓർമ്മയിൽ തെളിനാളമായതു കാത്തുവെച്ചു ഞാൻ
(ഓടലെണ്ണവിളക്കിലാ...)

ഏകതാരയിലാ മനസ്സിൻ സുസ്വരം കേട്ടു
പ്രാണനിൽ സംഗീതമായതു ചേർത്തുവെച്ചു ഞാൻ
(ഏകതാരയിലാ...)
ചേർത്തുവെച്ചു ഞാൻ
ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു

വേദനിക്കെ സാന്ത്വനം നിൻ സ്നേഹമായ് വന്നു
ജീവനിൽ പൊൻപീലി പോലതു കാത്തുവെച്ചു ഞാൻ
(വേദനിക്കെ...)
കാത്തുവെച്ചു ഞാൻ

നീയറിഞ്ഞീലീ മനസ്സിൻ മോഹമെന്നാലും
എന്നുമെന്നും കാത്തിരിക്കും നീ മറന്നാലും
(നീയറിഞ്ഞീലീ...)
നീ മറന്നാലും
(ഓടലെണ്ണവിളക്കിലാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Odalenna Vilakkil