നീലമേഘമേ പനിനീര്‍മഴയായ്

നീലമേഘമേ പനിനീര്‍മഴയായ്
ദേവവീഥിയില്‍ വരുനീ വരുനീ
ഇളവെയില്‍ പാകിയ തന്തികളില്‍
കളമധുനാദമായ് പെയ്തണയേ
കിളികള്‍ പാടുമെന്‍ കിനാക്കളില്‍ ആലോലം
നീലമേഘമേ.........

ഈമലര്‍ മഞ്ഞിതാ... ലോലനിചോളമായ്
ഈത്തിരകോര്‍ക്കവേ നറുഹിമബിന്ദുവും
കതിരിഴയില്‍ നറുമുത്താകും
നീപകരൂ ആത്മാവിന്‍ തീര്‍ഥമെന്നും
മലരിന്‍ കൈക്കുടന്നയില്‍
കനിവിന്‍ നിറവായ് വരുനീ ആലോലം

നീതിരയുന്നൊരു ശ്രീലകമായ് സഖി
ഇവിടെയിതാ തങ്കത്താര്‍മഞ്ചം
പ്രാവുകളൊ മീട്ടുന്നു കിന്നരം
മണിമയഗോപുരങ്ങളില്‍
ഇനിനാം അണയും അഴകിന്‍ സോപാനം

ഏകതാരതന്‍ ശ്രുതിചേര്‍ന്നുണരും
സ്നേഹരാഗമെന്‍ ഹൃദയം ചൊരിയെ
മറുമൊഴിപോലെഴും ഈരടികള്‍
പാടുവതേതൊരു മണിമുരളീ
കുളിരില്‍ നീന്തിയെന്റെ മാനസം നീരാടി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Neela Meghame Panineermazhayaay

Additional Info

Year: 
1997

അനുബന്ധവർത്തമാനം