എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ
ഉണർന്നുവോ പാതിരാക്കിളീ
നിറമേഴും പിരിയുമ്പോൾ
കണിയായണിഞ്ഞൊരുങ്ങി വന്ന
പൊൻ തിടമ്പു നീ
കാണാൻ കൊതിക്കുന്ന മാത്രയിൽ
എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം
കാലങ്ങളീ പുഷ്പ വീഥിയിൽ
മലർത്താലങ്ങളേന്തുന്നൂ പിന്നെയും
കൂടറിയാതെൻ ജീവനിലേതോ
കുയിലണയുന്നൂ തേൻ ചൊരിയുന്നൂ
ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...)
ആരാമ സന്ധ്യകൾ വന്നുവോ നിറം
പോരാതെ നിന്നോടു ചേർന്നുവോ
ഗന്ധർവ്വ ദാഹങ്ങൾ വന്നു നിൻ
പ്രേമ ഹിന്ദോളം കാതോർത്തു നിന്നുവോ
സാഗര ഗീതം ജീവിത മോഹം
തീരമിതെന്നും കേൾക്കുകയല്ലോ
പിറവിയിലിനിയൊരു തുണയിതു നീ മാത്രം ( എന്റെ മൌന...)
|