സുനിൽ
കണ്ണൂര്‍ ചിറക്കല്‍ കെ സി കെ ഹൗസില്‍ പഴയ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെ ഏക മകനാണ് കെ സി കെ ജബ്ബാര്‍. നാടക രംഗത്ത് സജീവമായിരുന്നു ജബ്ബാര്‍ അങ്ങിനെ സിനിമയിലെത്തിപ്പെടുകയും ചെയ്തു. 1970ല്‍ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലചിത്രാവിഷ്ക്കാരമായ, സത്യന് സാറിന്റെ സഹോദരന് സത്യനേശൻ സംവിധാനം ചെയ്ത അക്കരപ്പച്ച എന്ന സിനിമയിൽ സത്യനോടപ്പം നായക വേഷം കൈകാര്യം ചെയ്ത് കൊണ്ടായിരുന്നു സിനിമയിലെ തുടക്കം. ജബ്ബാറിന് സുനിൽ എന്ന പേര് സമ്മാനിച്ചത് സത്യൻ ആയിരുന്നു. നായകനായും ഉപനായകനായും അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ശരവര്‍ഷം, ഉരുക്കുമുഷ്ടികള്‍, കുളപ്പടവുകള്‍, അനന്തം അഞ്ജാതം തുടങ്ങി നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ജബ്ബാർ, 2020 സെപ്തംബർ 11ന് മംഗ്ളൂരിലെ യോനപ്പായ ആശുപത്രില്‍ വച്ച് അന്തരിച്ചു.