സുധ ചന്ദ്രൻ

Sudha Chandran
Sudha Chandran
Date of Birth: 
ചൊവ്വ, 21 September, 1965

തെന്നിന്ത്യൻ ചലച്ചിത്ര സീരിയൽ താരം.  തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി കെ ഡി ചന്ദ്രന്റെയും പാലക്കാട് സ്വദേശി തങ്കത്തിന്റെയും മകളായി 1965 സെപ്റ്റംബറിൽ മുംബൈയിൽ ജനിച്ചു. സുധ ചന്ദ്രൻ മുംബൈയിലെ മിത്ബായ് കോളേജിൽ നിന്നും എം എ എക്കനോമിക്സ് കഴിഞ്ഞയാളാണ്. ഏഴാം വയസ്സിൽ തന്നെ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച സുധ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. 1981-ൽ സുധ ചന്ദ്രന്റെ പതിനാറാമത്തെ വയസ്സിൽ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിൽ കുടുംബസമേതം പോയ് വരുമ്പോൽ ഉണ്ടായ ഒരു ബസ്സ് അപകടമാണ് സുധചന്ദ്രന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ബസ്സ് അപകടത്തിൽ ചെറിയ പരുക്കുകൾ മാത്രമേ പറ്റിയിരുന്നുള്ളൂവെങ്കിലും കാലിലുണ്ടായ മുറിവ് ഡോക്ടർമാരുടെ അനാസ്ഥ കാരണം പഴുക്കുകയും അവസാനം വലതുകാൽ മുറിച്ചുകളയുകയും ചെയ്യേണ്ടിവന്നു.

 ആറ് മാസത്തോളം ആശുപത്രിയിൽ കിടക്കേണ്ടിവന്ന സുധ ചന്ദ്രൻ ഡോക്ടർ സേഥിയുടെ സഹായത്തോടെ കൃത്രിമകാലുകളായ ജയ്പൂർ കാലുകൾ വെച്ച് നടക്കാൻ പഠിച്ചു.  കാല് നഷ്ടപ്പെട്ടതുകൊണ്ട് നൃത്തം ഉപേക്ഷിയ്ക്കാൻ തെയ്യാറായ്യിരുന്നില്ല സുധ ചന്ദ്രൻ. അവർ കൃത്രിമക്കാലിൽ നൃത്തം അഭ്യസിയ്ക്കാൻ തുടങ്ങി കഠിനമായ വേദന സഹിച്ച് രണ്ടര വർഷം സുധ ചന്ദ്രൻ കൃത്രിമ കാലിൽ നൃത്തം പരിശീലിച്ചു. തുടർന്ന് വേദികളിൽ നൃത്തം അവതരിപ്പിയ്ക്കാൻ തുടങ്ങി. ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലുമായി നിരവധി വേദികളിൽ സുധ ചന്ദ്രൻ നൃത്തം അവതരിപ്പിച്ചു. നൃത്തവേദികളിലൂടെ അവർ പ്രശസ്തയായതോടെയാണ് സിനിമയിലേയ്ക്കുള്ള ക്ഷണം കിട്ടുന്നത്.

സുധ ചന്ദ്രൻ 1985-ൽ മയൂരി എന്ന തെലുങ്കു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സുധ ചന്ദ്രന്റെ ജീവിത കഥ തന്നെയായിരുന്നു സിനിമയാക്കിയത്. മലയാളം,തമിഴ് ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത മയൂരി പ്രദർശന വിജയം നേടിയ ചിത്രമായിരുന്നു. 1986-ൽ Naache Maayuri എന്ന പേരിൽ ഹിന്ദിയിലേയ്ക്ക് മയൂരി റീമെയ്ക്ക് ചെയ്തപ്പോളും സുധ ചന്ദ്രൻ തന്നെ നായികയായി അഭിനയിച്ചു. 1986-ൽ മയൂരിയിലെ അഭിനയത്തിന് ദേശീയ അവാർഡ് കമ്മിറ്റിയുടെ സ്പെഷൽ ജൂറി പുരസ്ക്കാരത്തിന് സുധ ചന്ദ്രൻ അർഹയായി. 1986-ലാണ് സുധ ചന്ദ്രൻ മലയാളത്തിൽ അഭിനയിയ്ക്കുന്നത് മമ്മൂട്ടി നായകനായ മലരും കിളിയും ആണ് സുധയുടെ ആദ്യ മലയാള ചിത്രം. പത്തോളം മലയാള സിനിമകളിൽ സുധ ചന്ദ്രൻ അഭിനയിച്ചു.  മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ബംഗാളി,മറാത്തി,ഹിന്ദി ഭാഷകളിലായി അറുപതിലധികം സിനിമകളിൽ സുധ ചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. 

സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും സുധചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.  നാഗകന്യക അടക്കമുള്ള സൂപ്പർഹിറ്റ് സീരിയലുകളിൽ സുധചന്ദ്രൻ മികച്ച വേഷങ്ങൾ അഭിനയിച്ചു. ഹിന്ദി, തമിഴ് സീരിയലുകളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്.  ടെലിവിഷൻ റിയാലിറ്റിഷോകളിൽ ജഡ്ജായും സുധ ചന്ദ്രൻ പങ്കെടുക്കാറുണ്ട്. 199−ലായിരുന്നു സുധ ചന്ദ്രന്റെ വിവാഹം. സംവിധായകൻ രവി ഡാംഗിനെയാണ് സുധ ചന്ദ്രൻ വിവാഹം ചെയ്തിരിയ്ക്കുന്നത്.

അവാർഡുകൾ-   

1986: National Film Award – Special Jury Award for Mayuri
2005: Indian Television Academy Award for Best Actress in a negative role for Tumhari Disha
2013: Asianet Television awards 2013 Best Character actress for Aardram
2014: Vijay Television Award for Best Supporting Actress for Deivam Thandha Veedu
2015: Vijay Television Award for Best Mother in Law for Deivam Thandha Veedu
2016: Colors Golden Petal Award for Power Packed Performance for Naagin
2017: Colors Golden Petal Award for Best Actor in a Comic Role for Naagin 2