സൂരജ് തെലക്കാട്
ആലിക്കൽ മോഹനന്റെയും ജയലക്ഷ്മിയുടേയും മകനായി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു. തലക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ, വെങ്ങൂർ ജി എച്ച് എസ് എന്നിവിടങ്ങളിലായിരുന്നു സൂരജിന്റെ പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിൽ നിന്നും ബികോമ് ബിരുദം നേടി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് സൂരജ് ആദ്യമായി മിമിക്രി ചെയ്യുന്നത്. സ്കൂൾ കലോത്സവങ്ങളിൽ മിമിക്രി അവതരിപ്പിച്ച് സമ്മാനങ്ങൾ നേടിയിരുന്ന സൂരജ്. സംസ്ഥന സ്കൂൾ കലോത്സവത്തിൽ സെക്കന്റും ഏ ഗ്രേഡും നേടിയിട്ടുണ്ട്.
മിമിക്രി വേദികളിലൂടെ തന്റെ കലാജീവിതത്തിന് തുടക്കമിട്ട സൂരജ് നിരവധി വേദികളിൽ കോമഡി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2015 -ൽ ചാർലി എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തുകൊണ്ടാണ് സൂരജ് സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് ഉദാഹരണം സുജാത, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ റോബോട്ടിന്റെ വേഷത്തിലാണ് സൂരജ് അഭിനയിച്ചത്. ഡ്വാർഫിസം എന്ന ഉയരക്കുറവിന്റെ അവസ്ഥയുള്ള സൂരജ് വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിൽ സജീവമാണ്.