സോന ഹേയ്ഡെൻ

Sona Heiden

2002 വർഷത്തിലെ മിസ് സൗത്ത് ഇൻഡ്യ വിജയി. ആംഗ്ലോ ഇൻഡ്യൻ പിതാവിന്റെയും തമിൾ മാതാവിന്റെയും മൂത്ത മകളായി ചെന്നൈയിൽ ജനനം. കൊമേഴ്സ് ബിരുദധാരിയും ഫാഷൻ ഡിസൈനിംഗ് ആൻഡ് മാർക്കറ്റിംഗ് അഡ്വാൻസ്ഡ് ഡിപ്ലോമാധാരിയുമാണ്.

പൂവെല്ലാം ഉൻ വാസം എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്,തെലുങ്ക്,മലയാളം സിനിമകളിൽ സജീവമായി.

യുണീക് എന്ന പേരിൽ,ലോകത്താകമാനം പലയിടങ്ങളിലുള്ള ഫാഷൻ ആക്സസ്സറീസ് ആൻഡ് ഡ്രെസ്സെസ് ശൃംഘലയുടെ ഉടമയാണ് സോന ഹെയ്ഡൻ. കൂടാതെ കൊളംബിയ ആസ്ഥാനമാക്കി യുണീക് പ്രൊഡക്ഷൻസ് എന്നൊരു പ്രൊഡക്ഷൻ ഹൗസും സോനയുടേതായിട്ടുണ്ട്.