സിദ്ധരാജ്
Sidharaj
തൃശ്ശൂർ നാട്ടിക സ്വദേശിയാണ് സിദ്ധരാജ്. നാടക രംഗത്തുനിന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1996 -ൽ ബാലു കിരിയത്ത് സംവിധാനം ചെയ്ത സുൽത്താൻ ഹൈദരാലി എന്ന ചിത്രത്തിലൂടെയാണ് സിദ്ധരാജ് ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതേവർഷം തന്നെ റിലീസായ അലി അക്ബറിന്റെ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ വില്ലൻ കഥാപാത്രം മാൻഡ്രേക്ക് ആയി അഭിനയിച്ചതോടെയാണ് സിദ്ധരാജ് ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ജൂനിയർ മാൻഡ്രേക്കായി അറിയപ്പെട്ട അദ്ദേഹം തുടർന്ന് വാഴുന്നോർ, ശ്രദ്ധ, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടക, സിനിമാഭിനയരംഗത്ത് സജീവമാണ് സിദ്ധരാജ്.