ശിവ ഹരിഹരൻ
1993 ജൂലൈ 26-ന് ഹരിഹരന്റെയും രാജശ്രീയുടെയും മകനായി പാലക്കാട് ജനിച്ചു. ഒലവക്കോട് എം ഇ എസ്, കുമാരപുരം ജി എച്ച് എസ്, ബി ഇ എം എച്ച് എസ് എസ് പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ശിവ ഹരിഹരന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കുളപ്പുള്ളി അൽ അമീൻ എഞ്ചിനിയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിടെക് പൂർത്തിയാക്കി.
പുത്തൂർ രവി സംവിധാനം ചെയ്ത "ഹൌസ് ഫുൾ " എന്ന നാടകത്തിൽ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു ശിവ അഭിനയരംഗത്ത് അരങ്ങേറുന്നത്. പുത്തൂർ രവി, ശിവയുടെ അമ്മാവൻ കലാമണ്ഡലം വെങ്കിട്ട്, വലിയമ്മ കലാമണ്ഡലം പത്മിനി, ആക്‌റ്റ്ലാബിലെ സജീവ് നമ്പിയത്ത് എന്നിവരാണ് ശിവയുടെ ഗുരുക്കന്മാർ. 2014 മുതൽ ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കാൻ തുടങ്ങി. Nalayin iyakkunar എന്ന തമിഴ് ഷോ 3rd സീസണിൽ "കാതൽ മാറി പോച്ചു " ആയിരുന്നു ശിവയുടെ ആദ്യത്തെ ഷോർട്ട് ഫിലിം.
2014 മുതൽ സിനിമയിലേയ്ക്കുള്ള ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങിയ ശിവ അവിയൽ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം പ്രേതം 2 എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. തുടർന്ന് മനോഹരം, ഹെലൻ, മാരത്തോൺ, ഹൃദയം, ഇടി മഴ കാറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു.
ശിവ ഹരിഹരന്റെ ഭാര്യ ശ്രീലക്ഷ്മി.