ഷാൻ പറവൂർ
1984 -ൽ എറണാംകുളം ജില്ലയിലെ തിരുവാംങ്കുളത്ത് ജനിച്ചു. എറണാംകുളം ശ്രീ രാമവർമ്മ ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു ഷാനിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കളമശ്ശേരി ഐ ടി ഐയിൽനിന്നും മൂന്നുവർഷത്തെ ഇലക്ട്രിക് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ് പഠിച്ചു. അതിനുശേഷം കലാഭവനിൽ ചേർന്നു. 1999 -മുതൽ കലാഭവനിൽ സജീവമായിരുന്നു. ഗായകനും കീബോഡിസ്റ്റുമായി കുറച്ചുകാലം കലാഭവൻ ട്രൂപ്പിൽ ഷാൻ പ്രവർത്തിച്ചു. അതിനുശേഷം രാജസ്ഥാനിൽ വെച്ച് മൂന്ന്,നാല് ഗാനങ്ങൾ സ്വന്തമായി കമ്പോസ് ചെയ്ത് റെക്കോർഡ് ചെയ്തു. എഞ്ചിനീയറിംഗ് കഴിഞ്ഞതിനുശേഷം പെട്രോനെറ്റ് എൽ എൻ ജിയിൽ ഡൽഹി, എറണാംകുളം എന്നിവിടങ്ങളിലും യു എ ഇയിലെ ജബ്ലാലി എയർ പോർട്ട്, കൊച്ചി ഡിപി വേൾഡ് എന്നിവിടങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട്.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഗുജറാത്തി, ജസരി, ഇംഗ്ലീഷ് എന്നിങ്ങനെ ഒൻപതോളം ഭാഷകളിലെ സിനിമകൾ ഷാൻ പറവൂർ അഭിനയിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കി, ഹൗ ഓൾഡ് ആർ യു, ഡബിൾ ബാരൽ, കോടതിസമക്ഷം ബാലൻ വക്കീൽ എന്നിവയുൾപ്പെടെ പത്തിലധികം മലയാളസിനിമകളിൽ അഭിനയിച്ചു. ടൈഗർ ഷ്രോഫിനോടൊപ്പം ബാഗി, ജോൺ അബ്രഹാമിനോടൊപ്പം മദ്രാസ് കഫേ, സെയ്ഫ് അലി ഖാനോടൊപ്പം ഷെഫ്, ഗുജറാത്തിയില്‍ ഹേമന്ദ് ചൗധരിയോടൊപ്പം നോട്ട് ബുക്ക്, കന്നഡയില്‍ കോമള്‍ നായകനായി അഭിനയിച്ച കെംപഗൗഡ ടു, തമിഴില്‍ ഭാസ്കർ ദ റാസ്കൽ, ചുഴല്‍, ഉച്ചഘട്ടം (തെലുങ്ക് റീമേക്ക് ഉദ്ഘര്‍ഷ) തെലുങ്ക് ചിത്രം മിസ്റ്റര്‍, ലക്ഷദ്വീപിലെ ജസരി അഥവാ ദ്വീപ് ഭാഷയില്‍ സിന്‍ജാര്‍ (സിന്‍ജാര്‍ എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.). എന്നീ സിനിമകളിലെല്ലാം ഷാൻ പറവൂർ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും നെഗറ്റീവ് കാരക്റ്ററുകളായിരുന്നു ചെയ്തിരുന്നത്. ഓസ്കാർ ജേതാവ് കെവിന്‍ കേജിന്‍റെ എസ്കേപ് ഫ്രം ബ്ലാക്ക് വാട്ടർ എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു.
സിനിമകൾ കൂടാതെ ഷാൻ സ്റ്റാർ പ്ലസിൽ മോഹി എന്ന സീരിയലിലും, അമൃതയിലെ ക്രൈം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വസ്ത്രാലങ്കാര രംഗത്ത് ഡിസൈനറായ ഷാൻ പറവൂർ രണ്ട് ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഐ എസ് എൽ ഫുട്ബാൾ ടൂർണമെന്റ് നാല് വർഷം കോഡിനേറ്റ് ചെയ്തു. എ ആർ റഹ്മാന്റെ ഇന്റർനാഷണൽ ഷോയിൽ സെക്യൂരിറ്റി ഇൻ ചാർജായും ഷാൻ പ്രവർത്തിച്ചിരുന്നു