ശരത് ചന്ദ്രൻ
Sarath Chandran Actor
കൊച്ചി പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനായി എറണാകുളം മൂവാറ്റുപുഴയിലെ പിറവത്ത് 1985 -ൽ ജനിച്ചു. ഐ ടി എഞ്ചിനീയറായ ശരത് 2016 -ൽ അനീസ്യ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രാഭിനയരംഗത്ത് എത്തുന്നത്. അതിനുശേഷം 2017 -ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തുകൊണ്ട് ശരത് ചന്ദ്രൻ ശ്രദ്ധ നേടി. തുടർന്ന് ഒരു മെക്സിക്കൻ അപാരത, CIA എന്നിവയുൾപ്പെടെ അഞ്ച് സിനിമകളിൽ കൂടി അഭിനയിച്ചു.
അഭിനയത്തിന് പുറമേ നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു ശരത് ചന്ദ്രൻ. കൂടാതെ ടെലിവിഷൻ ഷോകളായ മഴവിൽ മനോരമയുടെ ദേ ഷഫ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന ശരത് അമൃത ടിവിയുടെ ജസ്റ്റ് ഫൺ ചുമ്മ സീസൺ 2 എന്ന സീരീസിൽ അഭിനയിക്കുകയും ചെയ്തിരുന്നു. 2022 -ജൂലൈയിൽ ശരത് ചന്ദ്രൻ അന്തരിച്ചു.


