സന്ദീപ് ചന്ദ്രൻ
Sandeep Chandran
1991 ഫെബ്രുവരി 4 ന് ചന്ദ്രന്റെയും മല്ലികയുടെയും മകനായി എറണാംകുളം ജില്ലയിലെ അങ്കമാലിയിൽ ജനിച്ചു. മൂക്കന്നൂർ ഹയർ സെക്കന്റരി സ്ക്കൂളിലായിരുന്നു സന്ദീപ് ചന്ദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കാലടി യൂണിവേഴ്സിറ്റി ഓഫ് സംസ്ക്രീറ്റിൽ നിന്നും ബിരുദം പൂർത്തിയാക്കി.
പത്തിലധികം ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള സന്ദീപ് ചന്ദ്രൻ Birds eye എന്ന ഷോർട്ട്ഫിലിം കഥ,തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. 2016 ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സന്ദീപ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, പോരാട്ടം, സുവർണ്ണ പുരുഷൻ, അള്ള് രാമേന്ദ്രൻ, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.
സന്ദീപ് ചന്ദ്രൻ - Gmail, Facebook