സമ്പത്ത് രാജ്
തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1968 ഡിസംബറിൽ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ജനിച്ചു. സമ്പത്ത് രാജിന്റെ മാതാപിതാക്കൾ തമിഴ്നാട് ട്രിച്ചി സ്വദേശികളായിരുന്നു. 2003-ൽ Preethi Prema Pranaya എന്ന കന്നഡ ചിത്രത്തിലാണ് സമ്പത്ത് രാജ് ആദ്യമായി അഭിനയിയ്ക്കുന്നത്. 2004-ൽ Neranja Manasu എന്ന സിനിമയിലൂടെ തമിഴിലെത്തി. 2009-ൽ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെയാണ് സമ്പത്ത്രാജ് മലയാള സിനിമയിലെത്തുന്നത്. 2011-ൽ Panjaa എന്ന സിനിമയിലൂടെ തെലുങ്ക് സിനിമയിലും അദ്ദേഹം തുടക്കം കുറിച്ചു. പത്തോളം മലയാളചിത്രങ്ങളടക്കം നൂറിലധികം സിനിമകളിൽ സമ്പത്ത് രാജ് അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവയിൽ ഭൂരിപക്ഷവും വില്ലൻ വേഷങ്ങളായിരുന്നു. തമിഴ് സിനിമകളായ Saroja, Goa, Aaranya Kaandam, തെലുങ്കു സിനിമയായ Mirchi, Om Namo Venkatesaya , കന്നഡ സിനിമയായ Brindavana, മലയാളം സിനിമയായ ആടുപുലിയാട്ടം എന്നീ സിനിമകളിലെ സമ്പത്ത് രാജിന്റെ അഭിനയം നിരൂപക പ്രശംസ നേടി. ആരണ്യ കാണ്ഡത്തിലെ അഭിനയത്തിന് നോർവെ ഫിലിം ഫെസ്റ്റിവലിൽ മികച്ച വില്ലനുള്ള അവാർഡ് സമ്പത്ത് രാജ് കരസ്ഥമാക്കി.