രൂപ ലക്ഷ്മി

Roopa Lakshmi

മലയാളചലച്ചിത്ര നടി. ഊട്ടിയിലെ കുന്നൂർ എന്ന സ്ഥലത്ത് ജനിച്ച് വളർന്ന രൂപ അഞ്ച് വയസിനു ശേഷം കേരളത്തിലേക്ക് താമസം മാറി. ഐഡിയൽ മോണ്ടിസ്സറി സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്ന രൂപ, പഠിപ്പിച്ചിരുന്ന സ്കൂളിൽ ഷൂട്ടിംഗ് നടന്ന ‘അതേ വെയിൽ അതേ മഴ‘ എന്ന സിനിമയിൽ ഒരു ടീച്ചറുടെ വേഷം അഭിനയിച്ചുകൊണ്ടായിരുന്നു തൻ്റെ സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചത്. തുടർന്ന് സുഡാനി ഫ്രം നൈജീരിയ, ‌തമാശ തുടങ്ങി പല മലയാള സിനിമകളിലും വേഷമിട്ടു.

ഡാൻസ് പെർഫോമറായ രൂപ ഡാൻസ് അധ്യാപിക കൂടിയാണ്ട്.  എടപ്പാളിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന രൂപയുടെ മകൻ ഡിഗ്രിക്ക് ബംഗളൂരുവിൽ പഠിക്കുന്നു.  ഭർത്താവ് ബിസിസുകാരനാണ്. 

രൂപയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഇവിടെ