റിനി ഉദയകുമാർ
Rini Udayakumar
എറണാകുളം സ്വദേശിനിയായ റിനി ഉദയകുമാർ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഇലവീഴാപ്പൂഞ്ചിറ, ദായം, ഓസ്ലർ, അന്വേഷിപ്പിൻ കണ്ടെത്തും, ഫ്രീഡം ഫൈറ്റ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2024ൽ മികച്ച വിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രത്തിന്റെ അമ്മയായി ശ്രദ്ധ നേടി. ഫാർമ്മ, അണലി തുടങ്ങിയ വെബ് സീരീസുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകൻ അമൽ ഉദയും മകൾ അഭിരാമി ഉദയ് എന്നിവരും അഭിനേതാക്കളാണ്.