റീന മുരളി

Reena Murali
ആലപിച്ച ഗാനങ്ങൾ: 6

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനനം. അച്ഛൻ ബാലകൃഷ്ണൻ ഒടൂർ, അമ്മ ശാന്തകുമാരി. AM ഹൈസ്കൂൾ തിരൂർക്കാട്, ഗവണ്മെന്റ് പോളീടെക്നിക്ക് പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പന്ത്രണ്ടാം വയസിൽ സംഗീതരംഗത്ത് തുടക്കമിട്ടു. മങ്കട ദാമോദരൻ, വൈക്കം സോമശേഖരൻ എന്നിവരാണ് സംഗീതത്തിലെ ഗുരുക്കന്മാർ. സംസ്ഥാന സ്കൂൾ കലോൽസവങ്ങൾ സമ്മാനാർഹയായിരുന്നു. പോളിടെക്നിക്ക് കലോൽസവത്തിലെ കലാതിലകവുമായിരുന്നു റീന. 

പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്ററിന്റെ സംഗീതത്തിൽ അടയാളങ്ങളെന്ന സിനിമയിലെ "ഇളക് ഇളക്" എന്ന ഗാനത്തോടെയാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. തമിഴും മലയാളവുൾപ്പടെ പതിനഞ്ചോളം സിനിമകൾക്ക് വേണ്ടി ഔസേപ്പച്ചനുൾപ്പടെയുള്ള സംഗീത സംവിധായകർക്ക് വേണ്ടി പാടി.  2009ലെ ടെലിവിഷൻ ചേംബർ ഓഫ് കേരളയുടെ മികച്ച ഗായികക്കുള്ള അവാർഡ് ലഭ്യമായിരുന്നു. 2020ൽ സംഗീതനാടക അക്കാദമി അവാർഡും കരസ്ഥമായി.

പ്രശസ്ത പിന്നണിഗായകരായ എസ് പി ബാലസുബ്രമണ്യം, ഹരിഹരൻ, പി ജയചന്ദ്രൻ, പി സുശീല, വാണിജയറാം, മധുബാലകൃഷ്ണൻ, ജി വേണുഗോപാൽ, ഉണ്ണിമേനോൻ എന്നിവരോടൊപ്പം നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചു. പാട്ടു വീഡിയോകളിലൂടെ ഇന്റർനെറ്റിലും സജീവമാണ് റീന.

ഗിത്താറിസ്റ്റായ മുരളിയാണ് റീനയുടെ ഭർത്താവ്. മകൻ നന്ദുകൃഷ്ണ, മകൾ കൃഷ്ണേന്ദു എന്നിവരൊപ്പം തൃശൂരിൽ താമസിക്കുന്നു.

വിലാസം : Reena Murali, Muralika, Athekkad Road, Sreekrishna Nagar, Kolazhi, Thrissur

ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ