വെള്ളിമുകിൽ ചില്ലുടഞ്ഞതോ
വെള്ളിമുകിൽ ചില്ലുടഞ്ഞതോ... ഹോയ്...
ചിറകടിച്ച് കിളി പറന്നതോ... ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ... ഹോയ്...
കാറ്റിലഞ്ഞികൾ പൂത്തുലഞ്ഞതോ... ഹോയ്...
കാണാ... കരയിലേതോ ഗാനം...
വഴിയറിയാതേ അലയുന്നൂ...
പൊൻവെയിൽ നാളം നിഴൽ തേടുന്നൂ...
വെള്ളിമുകിൽ ചില്ലുടഞ്ഞതോ... ഹോയ്...
ചിറകടിച്ച് കിളി പറന്നതോ... ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ... ഹോയ്...
കാറ്റിലഞ്ഞികൾ പൂത്തുലഞ്ഞതോ... ഹോയ്...
മലർവാഴ കൂമ്പിലെ തേൻ പോലേ...
അനുരാഗമകതാരിൽ കിനിയുന്നൂ...
പ്രിയമുള്ളൊരാളിൻ നിഴലാകാൻ...
മാനസം വെറുതെ കൊതിക്കുന്നൂ...
കിനാവുകളോ... പറുദീസ പണിയാൻ...
പ്രഭാതമഴയായ്, പ്രകാശമലരുകൾ...
എന്നും വിരിയിക്കാം...
വെള്ളിമുകിൽ ചില്ലുടഞ്ഞതോ... ഹോയ്...
ചിറകടിച്ച് കിളി പറന്നതോ... ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ... ഹോയ്...
കാറ്റിലഞ്ഞികൾ പൂത്തുലഞ്ഞതോ... ഹോയ്...
ഉണരുന്ന കുളിരോള ചുരുളുകൾ തോറും...
പുഴയുടെ ഓർമ്മകൾ നിറയുന്നൂ...
താഴ്‌വര വെയിലിൻ്റെ മൗനത്തിൽ...
ഏതോ രഹസ്യങ്ങൾ കുറുകുന്നൂ...
കിനാവുകളോ... പറുദീസ പണിയാൻ...
പ്രഭാതമഴയായ്, പ്രകാശമലരുകൾ...
എന്നും വിരിയിക്കാം...
വെള്ളിമുകിൽ ചില്ലുടഞ്ഞതോ... ഹോയ്...
ചിറകടിച്ച് കിളി പറന്നതോ... ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ... ഹോയ്...
കാറ്റിലഞ്ഞികൾ പൂത്തുലഞ്ഞതോ... ഹോയ്...
കാണാ... കരയിലേതോ ഗാനം...
വഴിയറിയാതേ അലയുന്നൂ...
പൊൻവെയിൽ നാളം നിഴൽ തേടുന്നൂ...