ചന്തമിണങ്ങിയ മലയുടെ മടിയിൽ

ചന്തമിണങ്ങിയ മലയുടെ മടിയിൽ
പൂവിളികൾ ഉയരുന്നേ
കുഴലൂതി കാറ്റുവരുമ്പോൾ
പുഴയോരം കുളിരുന്നേ
ആഘോഷപ്പാട്ടിൻ ശ്രുതിയിൽ ഈ
മധുരം നിറയും ആമോദം വീഞ്ഞായ് നുരയും

കണ്ണാടിപ്പുഴനീന്തും ചങ്ങാലിക്കാറ്റിൽ
കാണാമറയത്തുന്നൊരു പനിനീർമഴ വന്നേ
ഹൃദയം നവസ്വപ്നങ്ങൾ നെയ്യുന്നനേരം
പകലന്തിമേഘങ്ങൾ സിന്ദൂരം പെയ്തേ
പിന്നിൽ മിഴിവെട്ടം ചിമ്മി തൂമിന്നൽ വിരലെഴുതുന്നു
ഇവനെന്റെ പ്രിയപുത്രൻ

ചന്തമിണങ്ങിയ മലയുടെ മടിയിൽ
പൂവിളികൾ ഉയരുന്നേ
കുഴലൂതി കാറ്റുവരുമ്പോൾ
പുഴയോരം കുളിരുന്നേ

നീലാംബരിയിൽ താഴ്വരതോറും
എന്നുമൊലീവുകൾ പൂവണിയും
ഇനിമേൽ സ്വർഗം ജീവനിലെന്നും
കാരുണ്യത്തിൻ കതിർവീശും
നക്ഷത്രകതിരണിയും കൗമാരത്തികവല്ലേ
തിരുഹൃദയപ്പൂ തഴുകിയതല്ലേ
ഹോസന്നപാടും നേരം തിലകക്കുറിചാർത്തും നേരം
പൂരങ്ങൾ തേടിപ്പോകേണം

ചന്തമിണങ്ങിയ മലയുടെ മടിയിൽ
പൂവിളികൾ ഉയരുന്നേ
കുഴലൂതി കാറ്റുവരുമ്പോൾ
പുഴയോരം കുളിരുന്നേ
ആഘോഷപ്പാട്ടിൻ ശ്രുതിയിൽ ഈ
മധുരം നിറയും ആമോദം വീഞ്ഞായ് നുരയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandaminangiya

Additional Info

Year: 
2019

അനുബന്ധവർത്തമാനം