ആരൊരാൾ മീട്ടീടുമോ

ആ...
ആരൊരാൾ മീട്ടീടുമോ... 
കൈവിരൽ തുമ്പാലേ...
എൻജന്മ സാരംഗി 
സ്വരമായ് പൊഴിഞ്ഞീടാൻ...
വെറുതെയൊരു മോഹം... അകമേ...
പാതിയിൽ പൊഴിയാതെ നീ... 
സൂര്യനായ് തെളിയൂ...
ആരോരുമല്ലാതെ ഞാൻ... 
തണലു തന്നു നിന്നീടാം...
മൗനമായ് നിൻ വഴിയ...

ഹൃദയം തൊടൂ... രാവേ... 
നിലാവാലേ നീ... മെല്ലേ...
പ്രതീക്ഷാ മരന്ദമോരോ... 
ഇതളിലും ചുരന്നു താനേ...
വരൂ എൻ ഉയിരേ നീ...
നിൻ നാളം കാത്തിരുന്നു ഞാനേ...
വേനലാൽ നീ... നീറിടാതെ...
നേർത്തു പെയ്യാം മഴയായ് ഞാൻ...

ആരൊരാൾ മീട്ടീടുമോ... 
കൈവിരൽ തുമ്പാലേ...
എൻജന്മ സാരംഗി 
സ്വരമായ് പൊഴിഞ്ഞീടാൻ...
വെറുതെയൊരു മോഹം... അകമേ...

ഓം തത് സവിതുർ വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്...
ഓം തത് സവിതുർ വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്...

അരികെ വൃഥാ... തേടീ... 
നിഴൽ പോലേ ഞാൻ... എന്നും...
നിനക്കായ് കിനാവ് തുന്നും...
ചിറകുകൾ തരുന്നിതാ ഞാൻ...
പറക്കാൻ വാനമിതാ...
വിലോലം പാറുകെന്റെ പ്രാവേ... ഏ....
സ്നേഹമേ നീ... എൻ വാഴ്‌വിനായേ 
നാളു തോറും ഉരുകുകയോ....

ആരൊരാൾ മീട്ടീടുമോ... 
കൈവിരൽ തുമ്പാലേ...
എൻജന്മ സാരംഗി 
സ്വരമായ് പൊഴിഞ്ഞീടാൻ...
വെറുതെയൊരു മോഹം... അകമേ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaroral Meettidumo