ഈ മെയ്യും ഈ മനസ്സും  

ഈ മെയ്യും ഈ മനസ്സും  
സർവ്വവും നീയേ..   സർവ്വവും നീയേ.. 
പാരിന്നു കാക്കുന്ന കരുണാമയാ
നിൻ രൂപം കണാതെ അലയുന്നൊരീ
എന്നുള്ളം കേഴുന്നു ശ്രീ ശങ്കരാ
(ഈ മെയ്യും .. )

മൂലോകമതിൻ മൂലകാരണാ
ഭവഭയഹരണാ ഗുണനിലയാ
കാരുണ്യസിന്ധോ കലചൂടും ദേവാ
ഈ ശാപരമേശാ സ്ഥടികലിംഗേശാ
സ്ഥടികലിംഗേശാ  
 (ഈ മെയ്യും .. ) 

നിന്നെ ഭജിക്കുന്നു ഗംഗാധരാ 
സത്യകൈലാസവാസാ ചന്ദ്രശേഖരാ
ഭക്തജനാവന പരമ പാവനാ
ഈശാ ജഗദീശാ മഹാജലലിംഗേശാ 
മഹാജലലിംഗേശാ   
(ഈ മെയ്യും .. )   

രവിചന്ദ്രതാരകൾ വിളങ്ങീടുവാൻ വിണ്ണിൽ
കാന്തിയായ് പ്രസരിക്കും പരംജ്യോതി നീയേ
ശരണത്തിനിന്നും നിൻ ചരണങ്ങൾ തന്നെ
പരനേ  സ്മരഹരനേ മഹാജ്യോതിലിംഗേശാ
മഹാജ്യോതിലിംഗേശാ 
(ഈ മെയ്യും .. )    

സകലജീവികൾക്കും ജീവനാം  പ്രഭുവേ
സർവാന്തർ‌യാമീ ജഗതേകസ്വാമീ
പ്രണയരൂപാ പ്രണവസ്വരൂപാ
ശംഭോ സ്വയംഭോ മഹാവായുലിംഗേശാ
മഹാവായുലിംഗേശാ
(ഈ മെയ്യും .. )      

ദുഷ്ടരാശികളെ തകർത്തും
നീചഭക്തഗനത്തിനും
മുക്തി കൊടുത്തും 
വിശ്വംഭരയെ പരിപാലിക്കും
ഹരനെ ശശിധരനേ ആകാശലിംഗേശാ
ആകാശലിംഗേശാ  
(ഈ മെയ്യും .. ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Meeyyum Ee Manasum

Additional Info

Year: 
1986

അനുബന്ധവർത്തമാനം