ജഗമാകെ

ജഗമാകെ ശിവമയം മർത്യാ
ശിവഭക്തനു മുക്തി സുലഭം മനുഷ്യാ (2)

ആശാപദംഗത്തെ മനസ്സിൽ നിന്നകറ്റി
രോഷവും  ദോഷവും ഗർവ്വവും പോക്കി
കാമമാം  ക്രോധമാം വൈരികളെ നീക്കി
മുക്തിസാമ്രാജ്യം നീ നേടൂ മനുഷ്യാ
 (ജഗമാകെ .. )  

പരകാന്ത ജനനിക്ക് തുല്യമെന്നോർത്തു
പരവിത്തം പുല്ലിനു സമമെന്നു കണ്ടു
പരമേശനെ ഹൃദയപീഠത്തിലിരുത്തി
നിനവും നീ ധ്യാനിക്കൂ ശിവനെ നീ മനുഷ്യാ
(ജഗമാകെ .. )

ഞാൻ ഞാനെന്ന ഭാവംകളഞ്ഞു
സ്വാർത്ഥമോഹങ്ങൾ ആകെ വെടിഞ്ഞു
സർവ്വവും ശിവനിടം അർപ്പിച്ചു പിന്നെ
സച്ചിനാന്ദം നേടൂ മനുഷ്യാ
(ജഗമാകെ .. )  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jagamaake

Additional Info

Year: 
1986

അനുബന്ധവർത്തമാനം