ഉയിരുള്ളവരാം സകലോർക്കും
ഉയിരുള്ളവരാം സകലോർക്കും
ഒരുപോൽ ഉലകിന്നവകാശം
ഉരമുള്ളോരെ നിലമാകെ
പടരൂ ചുടു വേരാലെ
ഉശിരുള്ളോരെ നടുനീർത്തി
ഉയരൂ ചുണ നേരാലെ
നരനായ് മൃഗമായ് മരമായ്
മതമായ് നിറമായ് വേറാരാ
തുയിർ നാടൊരുനാളുണരും ആ
പുതുനാടിനു നാവാകൂ
ചിറകുള്ളവരാം സകലോർക്കും
ഒരു പോലവിടാകാശം
പെരിയ റോഡുകളിൽ
ചെറിയ ചുവടുകളാലെ
ഉയിരിനുത്സവമൊഴുകും
പുതിയതുറസുകൾ നമ്മൾ
സ്നേഹം എൻ രാഷ്ട്രീയം അതിൽ
അദ്വൈതമെൻ ആത്മീയം
സ്നേഹം എൻ രാഷ്ട്രീയം അതിൽ
അദ്വൈതമെൻആത്മീയം
പല പല പല ഏടുകളിൽ
സർവ്വകാല താളുകളിൽ
നിണമറ്റും പടവാളുകളിൽ
രചിച്ച കാവ്യമവർണ്ണനീയം
ഭരണ തന്ത്രങ്ങൾ നൂറായിരം
മൂന്നാം മുറയിലെ ഉലക്ക ചുരുട്ടി
കുരിശിലേറ്റി കുഴിച്ചുമൂടി
പ്രേമം പ്രണയം പൂർവ്വാധികം
തെമ്മാടിക്കുഴികൾ നിറച്ചു ഹായ്
വെറുതേ ചുവരിൽ വരച്ചു ഹായ്
ബുദ്ധനും മർളിയും സ്നേഹിക്കാൻ പറഞ്ഞു
വന്നവർ കേട്ടവർ വളച്ചൊടിച്ചു
നര നര നരബോജികളുടെ
നെഞ്ചിലേക്ക് നിറയൊഴിച്ചു
ഉയിരുള്ളവരാം സകലോർക്കും
ഒരുപോൽ ഉലകിന്നവകാശം
ചിറകുള്ളവരാം സകലോർക്കും
ഒരുപോലവിടാകാശം
പെരിയ റോഡുകളിൽ
ചെറിയ ചുവടുകളാലെ
ഉയിരിനുത്സവമൊഴുകും
പുതിയ തുറസുകൾ നമ്മൾ