തുറക്കൂ മിഴിതുറക്കൂ

തുറക്കൂ...മിഴിതുറക്കൂ
ഉള്ളിൽ നിറയ്ക്കൂ രാഗം നിറയ്ക്കൂ
പുണരൂ എന്നെ പുണരൂ
മദമധുപം പോലെ പുണരൂ
പുണരൂ...പുണരൂ...

കണ്ണും വിണ്ണും നിറഞ്ഞുനിൽക്കും
വസന്തകാലം
മണ്ണിൽ പൂക്കും തുടിച്ചുനിൽക്കും
യൗവ്വനകാലം
ഇവിടെ കാമൻ തുറന്നുവെയ്ക്കും
പ്രപഞ്ചസൗന്ദര്യം

മലരിനും തളിരിനും മോഹം
മലരിടും മധുരിതം കാലം
ജലധതരുണിയെ വാനിൽ
ശിഖരമുമ്മ വെയ്ക്കുന്നു
തേരേറി കാമായനം
(തുറക്കൂ...)

എന്നിൽ തൂകി മദിച്ചുനിൽക്കും
വസന്തകാലം
ഉള്ളിൽ തുള്ളിത്തുളുമ്പിനിൽക്കും
മരന്ദജാലം
മധുപൻ തേനും കവർന്നിരിക്കും
സുന്ദരസന്ധ്യയിതിൽ
തളിരിടും ലതകളിൽ ദാഹം
തരളിതം കരളിളം താളം
സുഖദമിവ കണ്ടുനിൽക്കും
മദന ഹൃദയമുന്മത്തം
കാണൂ നീ കാമായനം
(തുറക്കൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thurakkoo mizhi thurakkoo

Additional Info

Year: 
1976

അനുബന്ധവർത്തമാനം