ജയ് വിഷ്ണു
Jai Vishnu
പത്തനംതിട്ട സ്വദേശി. വിക്രമൻ നായരുടെയും ഉഷാകുമാരിയുടേയും മകനായി ജനിച്ചു. ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നു സ്കൂളിംഗും KITTS തിരുവനന്തപുരത്ത് നിന്നും MBA ബിരുദവും പൂർത്തിയാക്കി. സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന 'അന്വേഷണം' എന്ന സിനിമയിലെ പോലീസ് കൊണ്സ്റ്റബിൾ വേഷത്തിലൂടെ മലയാള സിനിമയിൽ അഭിനേതാവായി തുടക്കമിട്ടു. ബിലഹരിയുടെ പോരാട്ടമെന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ജയ് വിഷ്ണു തണ്ണീർമത്തൻ ദിനങ്ങളിലൂടെ സ്വതന്ത്രസംവിധായകനായ ഗിരീഷ് എ ഡിയുടെ “മൂക്കുത്തി” എന്ന ഹ്രസ്വചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്.
ഫേസ്ബുക്ക് പ്രൊഫൈൽ :- Jai Vishnu