വിജയ് ജേക്കബ്
എറണാംകുളം ജില്ലയിലെ ആരക്കുന്നത്ത് ജനിച്ചു. പള്ളിയിൽ ഗായക സംഘങ്ങളിലൂടെയാണ് വിജയ് ജേക്കബ് തന്റെ സംഗീത ജിവിതം ആരംഭിയ്കുന്നത്. പിന്നീട് കൊച്ചിൻ CAC ഗാനമേള ടീമിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചു. പ്രശസ്ത സംഗീതജ്ഞൻ ജേഴ്സൻ ആന്റണിയുടെ റെക്കോർഡിങ്ങുകളിലും കീബോർഡിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. വിജയ് ജേക്കബ് പിന്നീട് സംഗീത സംവിധായകൻ ദീപക് ദേവുമായി സൗഹൃദത്തിലാവുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ചെന്നൈയിൽ പ്രമുഖ സംഗീത സംവിധായകരായ ശരത്, മണി ശർമ, കീരവാണി, ഗുരു കിരൺ, എം ജയചന്ദ്രൻ, ജാസി ഗിഫ്റ്, ബിജിബാൽ, ഷാൻ റഹ്മാൻ, രാഹുൽ രാജ്, അലക്സ് പോൾ, ജേക്സ് ബിജോയ്, രഞ്ജിൻ രാജ് തുടങ്ങിയ സംഗീത സംവിധായകരുടെ മ്യൂസിക് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചു. ബിനു ഉലഹന്നാൻ സംവിധാനം ചെയ്ത് അമിത് ചക്കാലയ്ക്കൽ മുഖ്യ വേഷത്തിലെത്തിയ മെല്ലെ എന്ന സിനിമയിലെ * പുഞ്ചപ്പാടത്തെ... * എന്ന് തുടങ്ങുന്ന പാട്ടാണ് വിജയ് ആദ്യമായി സംഗീതം നൽകിയ സിനിമാഗാനം, ആ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അദ്ദേഹം നിർവഹിച്ചു. അതിനുശേഷം ചങ്ങായി എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യാനും അവസരം ലഭിച്ചു.
സ്ക്കൂൾ കാലം മുതൽ നാടകങ്ങളിൽ പങ്കെടുത്താണ് വിജയ് ജേക്കബ് അഭിനയം ആരംഭിക്കുന്നത്. KL10 പത്ത് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. സൂഫി ഗായകനായിട്ടായിരുന്നു ആദ്യാഭിനയം. അതിനുശേഷം ഹാപ്പി സർദാർ -ൽ ബാലു വർഗീസിന്റെ മുത്തശ്ശൻ വേഷം, തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ -യിൽ നേഴ്സസിനെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിന്റെ വേഷം, ബ്രോ ഡാഡി ഡോക്ടർടെ വേഷം എന്നിവ അഭിനയിച്ചു.
വിലാസം- വിജയ് ജേക്കബ് പുറക്കാട്ടിൽ ഹൌസ് ആരക്കുന്നം പി. ഓ.
Mobil - 9444664449, 9048826717