മണ്ണും വിണ്ണും

മണ്ണും വിണ്ണൂം കാക്കും മഹേശാ
നിൻ നാമമെന്നും വാഴേണമേ
ഇന്നും എന്നും നിറയും പൊന്നൊളിയായ്
ഈ ഉള്ളിൽ നീ വന്നു ചേരേണമേ

നിന്റെ ചെന്നിണമോലും തൂവലിനുള്ളിൽ
ചേർന്നിരുത്തീ ഞങ്ങളെ
ചിന്തും ചെന്തീയിൽ നിന്നും
നിന്നുയിരേകി കാക്കണേ നീയെന്നുമേ

കണ്ണിൽ മിന്നും വെൺതാരമേ
കരുതുന്നു നിന്നെ കൈരേഖയിൽ
മഞ്ഞിൻ ചില്ലിൽ നീർത്തുള്ളിയായ്
എഴുതുന്നു നിന്നെ എൻ ജീവനേ
എൻ വാനം നീ എൻ തൂവൽ നീ
ഓമല്പ്രാവായ് നെഞ്ചിൽ കുറുകൂ

ആരും കാണാതെ വന്ന് നിൻ വിരൽപ്പൂവിൽ
പൊൻ മുത്തമേകിടാം ഞാൻ
മിന്നും നൂലിൽ മാലാഖയായ്
മിഴി ചിമ്മി എന്നിൽ ചേരുന്നു നീ
പൊന്നിൻ താളിൽ ഒന്നായിടാൻ
ഒരു നല്ല നെരം നീയോതുമോ
കാണാ നേരം നോവായ് മാറും
മെല്ലെ ചേരും മുല്ലേ പടരൂ

ഉള്ളിൽ എൻ നെഞ്ചിനുള്ളിൽ
നിൻ കീർത്തനങ്ങൾ കേൾക്കുന്നു എൻ പുണ്യമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannum Vinnum