ഒന്നടിച്ചാൽ

ഒന്നടിച്ചാൽ ഊറ്റം തോന്നും
രണ്ടടിച്ചാൽ മാറ്റം തോന്നും
മൂന്നടിച്ചാൽ അല്പം മൂക്കും
ഓവറായാൽ കാര്യം മാറും

ഒന്നടിച്ചാൽ ഊറ്റം തോന്നും
രണ്ടടിച്ചാൽ മാറ്റം തോന്നും
മൂന്നടിച്ചാൽ അല്പം മൂക്കും
ഓവറായാൽ കാര്യം മാറും

ആകാശമിടിഞ്ഞെന്നാലും
ഈ ഭൂമി കുലുങ്ങീന്നാലും
നോക്കാനില്ലാ പോയ്
പാടിയാടി വാഴ് മണ്ണില്

പേരറിഞ്ഞ സഖാക്കന്മാർ 
നമ്മളേവരുമൊന്നല്ലേ
ഏതു മാനവരാണേലും 
ചോര നല്ല ചുവപ്പല്ലെ

ഇന്ന് നമ്മള് നമ്മടെ ചങ്കിൽ
ചേർത്തു വെക്കണ ചെങ്കൊടിയെന്നും
പാറിടട്ടെ ചന്തമോടെ നീളെ നാട്ടില്

ആകാശമിടിഞ്ഞെന്നാലും
ഈ ഭൂമി കുലുങ്ങീന്നാലും
നോക്കാനില്ലാ പോയ്
പാടിയാടി വാഴ് മണ്ണില്

ആന വന്നു തടുത്താലും
ആയിരങ്ങളെതിർത്താലും
എന്റെ പോക്ക് തടുക്കാനായ്
ആരുമില്ലെടാ കുമ്പാരീ

തീയിലാണ് കുരുത്തത് മോനേ
വേലയൊത്തിരി കണ്ടവനാണേ
വേണ്ടുവോളം ഇന്നുമുണ്ടേ വാശിയുള്ളില്

ഒന്നടിച്ചാൽ ഊറ്റം തോന്നും
രണ്ടടിച്ചാൽ മാറ്റം തോന്നും
മൂന്നടിച്ചാൽ അല്പം മൂക്കും
ഓവറായാൽ കാര്യം മാറും

ആകാശമിടിഞ്ഞെന്നാലും
ഈ ഭൂമി കുലുങ്ങീന്നാലും
നോക്കാനില്ലാ പോയ്
പാടിയാടി വാഴ് മണ്ണില്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnadichaal