കാതിൽ മെല്ലെ

ആ....ആ....ആ...ഹാ....ഹാ......
കാതിൽ മെല്ലെ ആരോ മൊഴിയുന്നൊരു കിന്നാരം....
ഈറൻകാറ്റോ നീയോ പകരുന്നൊരു സല്ലാപം.....(2)
നീയെന്നുമെന്റെ കാർവർണ്ണനല്ലേ....
യദുരാഗമേ നീ  പ്രിയരാധയല്ലേ......
മാറോട് ചേർന്നീടുവാൻ ഒരു മോഹം..... 
കാതിൽ മെല്ലെ ആരോ മൊഴിയുന്നൊരു കിന്നാരം...
ഈറൻകാറ്റോ നീയോ പകരുന്നൊരു സല്ലാപം....

കാളിന്ദി തീരം തേടുന്നതാരേ കായാമ്പൂവർണ്ണാ-
നീയെന്റെ സ്വന്തം......
നിൻ സ്നേഹമാകും നവനീതമുണ്ണാൻ....
നീലക്കടമ്പിൻ പൂ മൂടി നിൽക്കും.... 
ഈ നീലരാവിൽ നാമെന്തു ചെയ്യും.....
കാതിൽ മെല്ലെ ആരോ മൊഴിയുന്നൊരു കിന്നാരം...
ഈറൻകാറ്റോ നീയോ പകരുന്നൊരു സല്ലാപം....(2)

പ്രമദവനിയാകെ പ്രണയാർദ്ര ഭാവം-
തൂകും നിലാവേ നീ മാഞ്ഞിടല്ലേ....
നിൻ വേണുനാദം കേൾക്കുന്ന നേരം...
കാംബോജി രാഗം ഞാനേറ്റു പാടാം...
നീ പാടുമെങ്കിൽ...നീ കൂടെയെങ്കിൽ...
കാനനം പോലും എനിയ്ക്ക് വൃന്ദാവനം.....(പല്ലവി) 
കാതിൽ മെല്ലെ ആരോ മൊഴിയുന്നൊരു കിന്നാരം...
ഈറൻകാറ്റോ നീയോ പകരുന്നൊരു സല്ലാപം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kaathil melle

Additional Info

Year: 
2007

അനുബന്ധവർത്തമാനം