ഇന്നെന്റെ സ്വപ്നങ്ങളിൽ
സ്വപ്നങ്ങളേ........അനുരാഗ സ്വപ്നങ്ങളേ......
ഇന്നെന്റെ സ്വപ്നങ്ങളിൽ..ഇന്നെന്റെ ചിന്തകളിൽ....
ഇന്നെന്റെ കണ്ണുകളിൽ....ഇന്നെന്റെ ഓർമ്മകളിൽ....
നീ മാത്രം..ഓമലേ നീ മാത്രം......(2)
കളമൊഴീ നിൻ കാർകൂന്തൽ കരിമേഘക്കാടുകളോ....
നിൻ മൊഴിയിൽ തിരയിളകും കരിനീലസാഗരമോ.....(2)
കണ്മണീ നിൻ മേനി പുല്കി കാറ്റൊന്ന് വീശിയാൽ......(2)
ഒരു മാത്രയെന്നരികിൽ....ഒരു മാത്രയെന്നരികിൽ.......
(ഇന്നെന്റെ...............നീ മാത്രം)
മധുമൊഴീ നീ നോക്കിയാൽ നീയൊന്ന് പുഞ്ചിരിച്ചാൽ....
കാത്ത്നില്ക്കും നിന്നെ ഞാനീ ഏകാന്തവീഥികളിൽ.....(2)
നിൻ നിഴലിൽ ഞാനണയും...നിൻ മിഴിയിൽ പൂത്തുലയും..(2)
പൂമരച്ചില്ലപോലെ...കാതരേ പൂമരച്ചില്ലപോലെ.........(പല്ലവി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
innente swapnangalil
Additional Info
Year:
2007
ഗാനശാഖ: