ഇന്നെന്റെ സ്വപ്നങ്ങളിൽ(D)

സ്വപ്നങ്ങളേ........അനുരാഗ സ്വപ്നങ്ങളേ......
ഇന്നെന്റെ സ്വപ്നങ്ങളിൽ..ഇന്നെന്റെ ചിന്തകളിൽ....
ഇന്നെന്റെ കണ്ണുകളിൽ....ഇന്നെന്റെ ഓർമ്മകളിൽ....
നീ മാത്രം..പ്രിയനേ നീ മാത്രം......
സ്വപ്നങ്ങളേ........അനുരാഗ സ്വപ്നങ്ങളേ......
ഇന്നെന്റെ സ്വപ്നങ്ങളിൽ..ഇന്നെന്റെ ചിന്തകളിൽ....
ഇന്നെന്റെ കണ്ണുകളിൽ....ഇന്നെന്റെ ഓർമ്മകളിൽ....
നീ മാത്രം..ഓമലേ നീ മാത്രം.....

എന്നരികിൽ നീയണഞ്ഞാൽ വസന്തങ്ങൾ പൂവിടുമോ....
നിന്നരികിൽ മധുചൊരിയും നിറമല്ലിപ്പൂവിതളോ.....(2)
അകതാരിൽ കുളിരലതൂകി കാറ്റൊന്ന് വീശിയാൽ......(2)
ഒരു മാത്ര നീയെന്നരികിൽ പ്രിയനേ ഒരു മാത്ര നീയെന്നരികിൽ....
(ഇന്നെന്റെ...............നീ മാത്രം)

നീയൊന്ന്‌ നോക്കിയാൽ നീയൊന്ന് പുഞ്ചിരിച്ചാൽ....
കാത്ത്നില്ക്കും നിന്നെ ഞാനീ ഏകാന്തവീഥികളിൽ.....(2)
നിൻ നിഴലിൽ ഞാനണയും...നിൻ മിഴിയിൽ പൂത്തുലയും..(2)
പൂമരച്ചില്ലപോലെ...പ്രിയനേ പൂമരച്ചില്ലപോലെ.........(പല്ലവി)(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
innente swapnangalil