നീ പാടും പാട്ടിന്റെ

നീ പാടും പാട്ടിന്റെ പാൽക്കനവിൽ പൂ മധുരം തേടാം...
നീ കാണും പൂഞ്ചില്ല പൂവിട്ട മഴയിൽ നനയാം.....
കാത്തുവച്ച മോഹം തേടി വന്നതല്ലേ.....(2)

കണ്ണിൽ മെല്ലെ മിന്നിത്തെന്നും പൂവേ...(2)
നീ തന്നെയല്ലേ....കുളിർമഴയായ്....
പൊൻചുണ്ടിൽ രാഗതേന്മൊഴിയായ്....(2)
കാണാത്ത മാനസം തേൻ ചൊരിഞ്ഞിടും.....
നെഞ്ചോരം കുളിരിടും...കണ്ണോരം തളിരിടും....
മെല്ലേ...വന്നൂ...നീ പാടിയാടി മെല്ലെവന്നൂ.....(പല്ലവി)

കതിരണിവാനം പൊന്നിൽ കുളിച്ചിടും...
ഉള്ളിന്റെ ഉള്ളിൽ മധുമൊഴിയായ്.....(2)
മുത്തോലക്കനവിലെ...ചിരിമുല്ലക്കാവിലെ....
കിലുകിലെ കിലുങ്ങും മൂവന്തി മുത്തല്ലേ....
ഇനി മുന്നിൽ നീ പോരെടീ...പാടെടീ...കന്നിമണിക്കിളീ.....
പല്ലവി (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
nee paadum paattinte