നീ കുളിർനിലാവല്ലേ
നീ കുളിർനിലാവല്ലേ..എൻ തേൻകിനാവല്ലേ....
നീ കുളിർനിലാവല്ലേ..എൻ തേൻകിനാവല്ലേ...
മേഘവെൺമഞ്ചലേറി താണിറങ്ങി നീ വാ......
താണിറങ്ങി നീ വാ.......
സുന്ദരിയല്ലേ.....നീയെൻ കണ്മണിയല്ലേ...
പെൺകൊടിയല്ലേ....കാണാപൊൻകതിരല്ലേ.....
കണ്ണിലെ നാണം കാട്ടി വിളിച്ചെൻ-
കൂട്ടിലണഞ്ഞൊരു പൈങ്കിളിയല്ലേ....
നീ കുളിർനിലാവല്ലേ..എൻ തേൻകിനാവല്ലേ....
മേഘവെൺമഞ്ചലേറി താണിറങ്ങി നീ വാ......
ആ......ആ.....ആ....ആ......
നീലമിഴിയിലെ ജാലമോ...നിന്റെ ചൊടിയിലെ ഈണമോ...
എന്റെ മനസ്സിലെ മോഹമായ്...എന്റെ കരളിലെ ദാഹമായ്....
എന്റേതാകും നീയൊരുനാൾ അന്ന് കനവുകൾ പൂവണിയും....
രാക്കിനാവിൻ ചിറകിൽ നാം രാവ് മുഴുവൻ കഥ പറയും....
നിന്റെ നടയിൽ അരയന്നമുണർന്നോ....
നിന്റെ ചിരിയിൽ മഴവില്ല് തെളിഞ്ഞോ....
ആയിരവല്ലി പൂവുകൾ കോർത്തെൻ-
കൺമിഴിയാളുടെ മുടിയിൽ ചൂടാം.....
നീ കുളിർനിലാവല്ലേ..എൻ തേൻകിനാവല്ലേ....
മേഘവെൺമഞ്ചലേറി താണിറങ്ങി നീ വാ......
ആ......ആ......ആ.....ആ.......
രാത്രിഗന്ധികൾ പൂത്തുവോ....ഹൃദയതന്ത്രികൾ മീട്ടിയോ.....
പാർവ്വണേന്ദു ഉദിച്ചുവോ...നിന്നെ ആദ്യം കണ്ടനാൾ.....
കാട്ടുചെമ്പകച്ചോട്ടിൽ നീയെന്നെയും കാത്ത് നിന്നതും.....
ആരും കൊതിയ്ക്കും പെണ്ണേ നിന്റെ അഴകിൽ..
ഒന്ന് തൊടുവാൻ മെല്ലെ നിന്നെ ഉണർത്താൻ......
കൊക്കിലുരുമ്മി.......കണ്ണിലുടക്കി........
കൊഞ്ചിമയക്കീ........ നെഞ്ചിലുറക്കാം.....(പല്ലവി)
നീ കുളിർനിലാവല്ലേ..എൻ തേൻകിനാവല്ലേ....
മേഘവെൺമഞ്ചലേറി താണിറങ്ങി നീ വാ.....