കണ്ണാ നിന്നെ

കണ്ണാ നിന്നെക്കുറിച്ച് ഞാൻ പാടുമ്പോൾ- 
കണ്ണ് നിറയുന്നതെന്തേ...ആനന്ദാശ്രു വഴിയുന്നതെന്തേ.....
കണ്ണാ.....പോയജന്മത്തിൽ നാം ഗോക്കളെ മേയ്ക്കുമ്പോൾ....
പോയജന്മത്തിൽ നാം ഗോക്കളെ മേയ്ക്കുമ്പോൾ....
ഓടിനടന്ന് കളിച്ചിരിയ്‌ക്കാം.....
അല്ലെങ്കിൽ എന്തിനാണെൻ കവിളിണയിൽ-
അശ്രുവായ് കാളിന്ദി ചാലിടുന്നൂ...കണ്ണാ...കണ്ണാ.....

സാന്ദീപനിയുടെ ഗുരുകുലത്തിൽ നമ്മൾ...
ഒന്നിച്ചിരുന്ന് പഠിച്ചിരിയ്ക്കാം....(2)
ഏഴ് വിഭക്തിയും സംബോധനയും നാം(2)
ഏകസ്വരത്തിൽ മൊഴിഞ്ഞിരിയ്ക്കാം.....(2)
അല്ലെങ്കിൽ എന്തിനാണെൻ കവിളിണയിൽ-
അശ്രുവായ് കാളിന്ദി ചാലിടുന്നൂ...കണ്ണാ...കണ്ണാ.....

അജപാല മുരളിയിൽ രാഗം വിടരുമ്പോൾ...
ആയുർതരുണിമാർക്കനുരാഗമുണരും.....(2)
കാലിക്കുടമണിയെന്നപോൽ രാധയ്ക്ക്..(2)
കാലിൽ ചിലമ്പുകൾ തുള്ളിയാടും.....(2)
ആ ബാല്യസ്മരണകൾ നമ്മൾ മറക്കുമോ...
ആയിരം ജന്മങ്ങൾ പോയാലും......(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannaa ninne

Additional Info

Year: 
2007

അനുബന്ധവർത്തമാനം